ജീവിതത്തിലെ പുതിയ തുടക്കം, സന്തോഷ വാർത്ത പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണമായി വിട്ടുനിന്ന താരമാണ് പൂർണിമ ഇന്ദ്രജിത്.  വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളി ചിത്രം തുറമുഖമാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം,

ഇപ്പോൾ പുതിയൊരു വിശേഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം, വിദ്യാരംഭ ദിനത്തിൽ പുതിയ കാര്യത്തിന് തുടക്കം  കുറിച്ചിരിക്കുകയാണ് താരം, തന്റെ സോഷ്യൽ മീഡിയ വഴിയാണ് പൂർണിമ ഈ വിവരം എല്ലാവരെയും അറിയിച്ചത്, ‘ഈ വിജയദശമി നാൾ എനിക്ക് ഒരു സുപ്രധാന ദിവസമാണ്! ഒടുവിൽ എന്റെ എല്ലാ തിരിച്ചടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിച്ച ഒരു കാര്യം ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുകയാണ്. എല്ലാം ആരംഭിച്ചിടത്ത് നിന്ന്, എന്റെ വേരുകളിലേക്ക് മടക്കം. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കി എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്തുന്നു.ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് താളം തിരികെ കൊണ്ടുവരുന്നു! ഇന്ന്, ഞാൻ നൃത്തത്തിലേക്ക് മടങ്ങുകയാണ്… എന്റെ സന്തോഷകരമായ ഇടം. ഞാൻ ആവേശഭരിതനാണ്! ഇതിൽ ഏറ്റവും സന്തോഷം ആർക്കാണെന്ന് ഊഹിക്കാമോ? ഇന്ദ്രജിത്തിന് തന്നെ എന്നാണ് താരം പറയുന്നത്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്സി നിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.