നടൻ പൂജപ്പുര രാധാകൃഷ്ണനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കുമാർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രായം റിവേഴ്സ്ഗിയറിൽ പോകുന്ന മറ്റൊരു നടൻ.. പൂജപ്പുര രാധാകൃഷ്ണൻ. ഇപ്പോൾ നേരിട്ട് കാണുമ്പോൾ ഒരു 55 വയസ്സ് തോന്നിക്കുമെങ്കിലും 40 കൊല്ലം മുമ്പ് ഇറങ്ങിയ പല സിനിമകളിലും പുള്ളി ചെയ്തത് മധ്യവയസ്കന്റെ വേഷങ്ങൾതന്നെ.
പി പത്മരാജന്റെ വിശ്വസ്തനും, അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളിലും അസിസ്റ്റന്റുമായിരുന്നു പൂജപ്പുരരാധാകൃഷ്ണൻ എന്നത് പുതുതലമുറയിലെ പലർക്കും അറിയാത്ത കാര്യമാണ്. ചെറുതെങ്കിലും ഒട്ടേറെചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നടനെന്ന രീതിയിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുത്തിട്ടുണ്ട്. സവിശേഷമായ ശബ്ദവും അഭിനയശൈലിയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്.
തൂവാനത്തുമ്പികളിലെ തേങ്ങാമുതലാളിയും, അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ സദാചാരക്കമ്മിറ്റിക്കാരനും, കിലുകിൽപമ്പരത്തിലെ മന്ത്രവാദിയും, ഉത്സവമേളത്തിലെ പക്കമേളക്കാരനും അങ്ങനെ ഒരുപാട് വേഷങ്ങൾ. സാന്ദർഭമായി മറ്റൊന്നു കൂടി പറയട്ടെ ഇദ്ദേഹംഎഴുതിയ ‘പാലപ്പൂമണമൊഴുകുന്ന ഇടവഴികൾ’ എന്നഒരു പുസ്തകമുണ്ട്. അടുത്തകാലത്ത് കൈവന്നതിൽ ഏറ്റവുംസുഖകരമായി വായിച്ചു പോകാവുന്ന ഒരു ചലച്ചിത്രാധിഷ്ഠിത രചനയായിരുന്നു അത്.
പത്മരാജനോടൊപ്പം ജോലിചെയ്ത ഒരു പതിറ്റാണ്ട് കാലത്തെ അനുഭവങ്ങളാണ് പുസ്തകത്തിൽ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. പത്മരാജന്റെ സംവിധായകജീവിതത്തെപ്പറ്റിയുള്ള ആധികാരികമായ നാൾവഴിക്കുറിപ്പ് എന്ന അതിനെ വിശേഷിപ്പിച്ചാലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പത്മരാജനെപ്പറ്റിയും, അദ്ദേഹത്തിന്റെ സിനിമകളുടെ അണിയറയെപ്പറ്റിയും നാം കേട്ടിട്ടില്ലാത്ത പല അനുഭവങ്ങളും സരസമായിത്തന്നെ ഇദ്ദേഹം വിവരിക്കുന്നുണ്ട് എന്നുമാണ് പോസ്റ്റ്.
സിനിമകളിൽ കുറെ കണ്ടിട്ടുണ്ട്.ഈയടുത്ത് ഇദ്ദേഹത്തെ ഒരു സീരിയലിൽ കണ്ടു. “കനൽപൂവ്” സൂര്യ ടിവിയിൽ. അതുപോലെ ചാലി പാല എന്ന ആളും സിനിമയിൽ നടനായി തന്നെ വന്നതാണോ, ഇദ്ദേഹത്തിന്റെ ശൈലി കൊള്ളാം രാഷ്ട്രീയക്കാരനായി സൂപ്പർ ഇദ്ദേഹം നടനും മന്ത്രിയുമായിരുന്ന ഗണേഷ് കുമാറിന്റെ പി. എ ആയിരുന്നു, പിന്നീട് ജോലി രാജി വച്ചു മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആയി. ഒരിക്കൽ തെരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹത്തെ ആരോ തല്ലി എന്നോ മറ്റോ കേട്ടിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.