വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണിത്


ശ്രീനിവാസൻ, ജയറാം, ഉർവശി, ഇന്നസെന്റ്, കെ പി എ സി ലളിത തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആണ് പൊന്മുട്ടയിടുന്ന താറാവ്. തട്ടാൻ ഭാസ്‌ക്കരനെ മലയാളികൾ അത്രപെട്ടെന്ന് മറക്കാൻ സാധ്യതയില്ല. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ രഘുനാഥ്‌ പാലേരിയാണ് തയാറാക്കിയത്. വലിയ രീതിയിൽ തന്നെ ചിത്രം ആരാധകരുടെ ഇടയിൽ ഹിറ്റ് ആകുകയും ചെയ്തു.

ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തട്ടാൻ ഭാസ്ക്കരന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ ആരാധകൻ എന്ന പ്രൊഫൈലിൽ നിന്ന് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരാളും എങ്ങും പറഞ്ഞും എഴുതിയും കണ്ടിട്ടില്ല ഈ സിനിമയിൽ തട്ടാൻ ഭാസ്കരനോടുള്ള അനിയത്തിയുടെ സ്നേഹവും കരുതലും ഒക്കെ.

സ്നേഹലത ചതിച്ചു എന്ന് മനസിലാക്കി വിഷമിച്ചിരിക്കുന്ന അയാളുടെ മുന്നിൽ എത്തി വേണമെങ്കിൽ എന്റെ മുഴുവൻ സ്വർണം ഏട്ടൻ എടുത്തോ എന്ന് പറയുന്നതും, സ്നേഹലതയുടെ കല്യാണം കഴിഞ്ഞു പോകുന്നത് നോക്കി നിൽക്കുന്ന ഭാസ്കരന്റെ അരികിൽ എത്തി അയാളെ വീട്ടിലേക് വിളിച്ചു കൊണ്ട് പോകുന്ന ചില സന്ദര്ഭങ്ങൾ ഉൾപ്പെടെ അവരുടെ ബന്ധത്തിന്റെ തീവ്രത നമുക്ക് കാണാൻ കഴിയും.

വീയിൽ ഇപ്പോൾ കണ്ട് കൊണ്ട് ഇരുന്നപ്പോൾ തോന്നിയ ആണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. സഹോദരിയായി അഭിനയിച്ച ആ നടി ആരാണ്, ശെടാ ഞാനിപ്പോ ഈ കാര്യം വീട്ടിൽ പറഞ്ഞേയുള്ളൂ, ഇങ്ങിനെ ഒരു സഹോദരി ആരും കൊതിച്ചു പോകും, വെളിച്ചെണ്ണ ചോദിക്കുമ്പോ മുഴുവനും പപ്പടം കാച്ചി തീർന്നു എന്ന് പറഞ്ഞതിന് ശേഷമുള്ള എക്സ്പ്രഷൻ തുടങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.