പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. അതിലെ തട്ടാൻ ഭാസ്ക്കരനെയും സ്നേഹലതയേയും അറിയാത്ത സിനിമ പ്രേമികൾ കുറവാണ്. തട്ടാൻ ഭാസ്ക്കരന് ഇന്നും ആരാധകർ ഏറെയാണ് ഉള്ളത്. ഇപ്പോഴിതാ ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇപ്പോഴുള്ള ന്യൂ ജൻ കാമുകന്മാരിൽ നിന്നും തട്ടാൻ ഭാസ്കരനെ വേർതിർക്കുന്നത് ഈ ഡയലോഗ് ആണ്. സ്നേഹലത തന്നെ തേച്ചെന്ന് അറിഞ്ഞിട്ടും, രാത്രി അവളുടെ മുറിയിലേക്ക് വരുന്ന അയാൾ അവളോട് പറയുന്നുണ്ട്. ‘എനിക്ക് ഈ നിമിഷം നിന്നെ വേണമെങ്കിൽ കൊല്ലാം, അല്ലെങ്കിൽ നശിപ്പിക്കാം, പക്ഷെ അത് ഞാൻ ചെയ്യാത്തത് നിന്നെ ഞാൻ സ്നേഹിച്ചുപോയതുകൊണ്ടാണ്”.
ഈ ഒരു മനോഭാവം നാട്ടിലെ കാമുകന്മാർക്ക് ഉണ്ടാവട്ടെ. കാമുകിമാർക്ക് ഉണ്ടാവട്ടെ. പെട്രോളും ആസിഡും ഒഴിവാക്കാം. പ്രണയത്തിനും വിരഹത്തിനുമൊന്നും മേല്പറഞ്ഞ കാര്യങ്ങളുടെ ആവശ്യമില്ല. സ്വന്തം നിലമറന്നു പെരുമാറാതെ ഇരിക്കുക. കാശും സമയവുമൊക്കെ ഇച്ചിരി പിശുക്കി തന്നെ ചിലവാക്കുക. ഒരു പിടി എപ്പോഴും നമ്മുടെ കൈയിൽ തന്നെ കാണണം. അല്ലെങ്കിൽ ഒടുക്കം മാനത്തോട്ട് നോക്കി ഇരിക്കേണ്ടി വരും.
ഒരു ഉമ്മ ചോദിക്കുമ്പോൾ പോലും കല്യാണം കഴിഞ്ഞിട്ട് അതൊക്കെ മതി എന്ന് പറയുന്ന ധാരാളം പെൺകുട്ടികൾ നാട്ടിലുണ്ട്.. അതുപോലെ അവർ ഗിഫ്റ്റും പൈസയും മാലയുമൊക്കെ ചോദിക്കുമ്പോൾ അതും കല്യാണം കഴിഞ്ഞിട്ട് തരാമെന്ന് ചെറുക്കന്മാർ പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. അപ്പൊ ഇഷ്ടക്കേട് പറയുമ്പോൾ കൊല്ലാതെയും നശിപ്പിക്കാതെയും ഇരിക്കുന്നത് അവരുടെ ത്യാഗം ആണ് ല്ലെ.
ഒരു പെണ്ണിൻ്റെ പെരുമാറ്റത്തിൽ നിന്നും അവൾക്ക് ക്യാഷ് , ഗിഫ്റ്റ്, ക്യാഷ് മറ്റുവലറെ കൊണ്ട് ചിലവക്കിക്കുനതിൽ ഉള്ള താല്പര്യം നിന്നും അവള് മനസ്സിലാക്കാൻ പറ്റും. അങ്ങനെ ഉള്ളവരെ അകറ്റി നിർത്തുക സ്വന്തം ആയി പണി എടുക്കാതെ ജീവിക്കുന്ന പെണ്ണുങ്ങളെ അകറ്റി നിർത്തുക, അത്രേ ഉള്ളോ. ഒരു ജോലിയും കയ്യിൽ 5 പൈസയും ഇല്ലത്ത് പെണ്ണിനെ ഫുൾ ചിലവ് കൊടുത്ത് കൂടെ നിർത്തുന്ന ആണുങ്ങൾ, അവർക്ക് വേറെ ഒരു പെണ്ണിനേയും കിട്ടാൻ നിവർത്തി ഇല്ലതാവർ ആയത് കൊണ്ടാണ്. കിട്ടിയ ഒന്നിനെ കഷ്ടപ്പെട്ട് നില നിർത്തുന്നു. സോ തേപ്പ് ഉറപ്പാണ്. സ്നേഹം ഉള്ള. പെണ്ണുങ്ങൾ എല്ല കാര്യവും ഇക്വാലി ചെയ്യും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.