ഒരുപാട് സിനിമകളിലെ സ്ഥിരം ലൊക്കേഷൻ ആണിത്


ചില ലൊക്കേഷനുകൾക്ക് ഒരു പ്രത്യേകത ഉണ്ട്. സിനിമ കണ്ടു കഴിഞ്ഞാലും ആ ലൊക്കേഷനുകളും സ്ഥലവും പേരും എല്ലാം പ്രേഷകരുടെ മനസ്സിൽ മായാതെ കിടക്കും. അവയിൽ ചിലത് പിന്നെയും സിനിമകളിൽ ആവർത്തിച്ച് വരാറുണ്ട്. ഇത്തരത്തിൽ ചില ലൊക്കേഷനുക സ്ഥിരം സിനിമകളുടെ ഭാഗമാകാറുണ്ട്. അങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി ലൊക്കേഷനുകൾ മലയാള സിനിമയിൽ ഉണ്ട്.

ഇത്തരത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ലൊക്കേഷനെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതുൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഉലകം ചുറ്റും വലിബാനിലെ പോലീസ് സ്റ്റേഷൻ ആണ് ഇത്. കുറെ സിനിമകളിൽ ഈ സ്ഥലം കാണിച്ചിട്ടുന്നുണ്ട് പോക്കിരിരാജയിൽ, മൂക്കില്ല രാജ്യത്ത് തുടങ്ങി.

ഇത് എവിടെയാണ്? ഇന്ന് എറണാകുളം ബസിൽ പോകുന്ന വഴി ഉദയപേരൂർ എന്ന സ്ഥലത്ത് ഇതുപോലെ ഒരണം കണ്ടു. കാട് പിടിച്ചു കിടക്കുന്നത് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. ചെറുപുഷ്പം സ്റ്റുഡിയോ. സ്ഥിരം പോലീസ് സ്റ്റേഷൻ, അത് തന്നെയാണ് ഇത്.. ചെറു പുഷ്പം സ്റ്റുഡിയോ. മണിച്ചിത്ര താഴ് സിനിമയിലെ നെടുമുടി വേണു ചേട്ടന്റെ വീടും ഇത് തന്നെയാണ്. ചെറുപുഷ്പം സ്റ്റുഡിയോ ഉദയം പേരൂര്‍. പണ്ട് രാക്ഷസ രാജാവ്‌ സിനിമയിലെ കണ്ണാളേ കണ്ണാളേ എന്ന സോങ് ചിത്രീകരണം കാണാന് അവിടെ പോയിരുന്നു.

ചെറുപുഷ്പം സ്റ്റുഡിയോ ഉദയൻ പേരൂർ.. അയാളും ഞാനും തമ്മിൽ ട്വന്റി ട്വന്റി ഒക്കെ ഷൂട്ട്‌ ചെയ്തിട്ടുണ്ട് ഇവിടെ, മലയാള സിനിമയിലെ സ്ഥിരം പോലിസ് സ്റ്റേഷൻ. ഉദയംപേരൂർ ചെറുപുഷ്പം സ്റ്റുഡിയോ, കൊവിഡ് കാലത്തിന് മുൻപ്, ഒരു പാടു സിനിമകളുടെ ചിത്രീകരണം നടന്ന സ്ഥലമാണ്. അവിടെ ഷൂട്ട് നടന്ന ഒരു സിനിമ ഇനിയും റിലീസാകാനുണ്ട്. ഇപ്പോൾ അവിടെ കാടുപിടിച്ചു കിടക്കുന്നു എന്നാണ് കേൾക്കുന്നത് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.