വൈശാഖിന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ ചിത്രം ആണ് പോക്കിരി രാജ. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ചിത്രത്തിൽ പൃഥ്വിരാജ്ഉം തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ വലിയ താര നിര തന്നെയാണ് അണിനിരന്നത്. നിരവധി ഹാസ്യതാരങ്ങളും ചിത്രത്തിന്റെ ഭാഗമായി.
നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, സുരാജ് വെഞ്ഞാറന്മൂട്, സിദ്ധിഖ്, റിയാസ് ഖാൻ, ശ്രീയ, ബിന്ദു പണിക്കർ, തെസ്‌നി ഖാൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആരാണീ കാശിനാഥ്?
വൈശാഖിനു മുൻപ് .കാശിനാഥ് എന്ന പേരിൽ വേറെ ഡയറക്ടർ ഉണ്ടായിരുന്നോ?ഇതിൽ തിരക്കഥ വൈശാഖ് എന്ന് കാണുന്നു. സത്യത്തിൽ ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത പടമല്ലേ.(അതോ എഡിറ്റഡ്) കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ്. മൊത്തത്തിൽ കൺഫ്യൂഷൻ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.
വൈശാഖ് ന്റെ യഥാർത്ഥത്തിൽ ഉള്ള നെയിം വേറെ എന്തോ ആണ്, നിങ്ങൾ ഇപ്പൊ ചോയിച്ചില്ലേ ആരാണ് ഈ കാശിനാഥ് ? ആ ചോദ്യത്തിൽ തന്നെ ഇത് എഡിറ്റ് ചെയ്ത കാശിനാഥ് വിജയിച്ചു, ഇത് പോലെ ആറ്റിങ്ങൽ ഉള്ള കൂട്ടുകാരൻ്റെ കൂടെ അവൻ പറഞ്ഞ സഫ ഓഡിറ്റോറിയം അല്ല സഭ ഓഡിറ്റോറിയം ആണെന്നും പറഞ്ഞു കളിയാക്കി അവിടെ ചെന്നപ്പോൾ ശരിക്കും പേര് സഫ.
ഇത് ഫേക്ക് ആണ് വൈശാഖിന്റെ യഥാർത്ഥ പേര് എബി എബ്രഹാം പോക്കിരിരാജ സിനിമ കഥ , തിരക്കഥ, സംഭാഷണം ഉദയകൃഷ്ണ സിബി കെ തോമസ് സംവിധാനം ആണ് വൈശാഖ്, നെയ്യാറ്റിൻകര സുഭയിൽ ഒരു മാസത്തിലേറെ ഓടിയിട്ടുള്ള സിനിമയാണ്, ആ ഫോണ്ട് കണ്ടാൽ അറിയാം എഡിറ്റഡ് ആണെന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്.