ടൂ വീലർ എന്ന സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ കണ്ണൻ ടി സി ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇങ്ങനൊരു ചിത്രം റലീസ് ചെയ്തിരുന്നു. പിന്നീട് പേര് പ്ലയേഴ്‌സ് എന്ന്മാ റ്റിയതായും കേട്ടു. പിന്നെ ഈ ചിത്രത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാ. തീയേറ്ററിൽ അധികം നാൾ ഉണ്ടായിട്ടുമില്ല. യൂട്ടൂബിലോ മറ്റു സൈറ്റുകളിൽ ഒന്നും കാണുന്നുമില്ല.
കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പങ്കുവെയ്ക്കു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഞാൻ 8 ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു (2002-2003) ഈ പടത്തിന്റെ ഷൂട്ടിംഗ്,അന്ന് ടൂ വീലർ എന്ന പേരായിരുന്നു, പൂമല(തൃശൂർ ) പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്നു, ഷൂട്ടിങ് ഉണ്ട് എന്നറിഞ്ഞു ഞങ്ങൾ ഒരു ശനിയാഴ്ച സൈക്കിൾ ചവിട്ടി ( വീടിന്റെ അവിടന്ന് ഏകദേശം 7 കിലോമീറ്റർ) ആ ഭാഗത്തേക്ക് പോയി, പൂമല ഭാഗം മുഴുവൻ അന്വേഷിച്ചിട്ടു ഷൂട്ടിംഗ് ഒന്നും കണ്ടില്ല.
അവസാനം ആണ് അറിഞ്ഞത് ഷൂട്ടിംഗ് കഴിഞ്ഞു പോയി എന്നത്, ഷൂട്ടിംഗിന് വേണ്ടി തയ്യാറാക്കിയ റൈസിങ് ഗാലറി മാത്രം കണ്ടു, പൂമല ഭാഗത്ത് താമസിക്കുന്ന ക്ലാസിലെ കൂട്ടുകാരൻ കാവ്യാമാധവന്റെയും നിഷാന്ത് സാ ഗറിന്റെയും കൂടെയുള്ള ഫോട്ടോ ഒക്കെ കൊണ്ട് വന്നിരുന്നു, ഈ സിനിമയിലെ റോസാപ്പൂ റോസാപ്പൂ എന്ന പാട്ട് അന്ന് ഹിറ്റായിരുന്നു, പിന്നീട് ഞാൻ ഇൻഫോ പാർക്കിൽ ട്രെയിനിങ്ങിന് പോകുമ്പോൾ (2013) ഈ സിനിമയുടെ ട്രെയിലർ റെയിൽവേ സ്റ്റേഷനിൽ സ്ഥിരം കാട്ടുമായിരുന്നു.
2013 ഇൽ പ്ലയേഴ്‌സ് എന്ന പേരിൽ സിനിമ റിലീസ് ആയിട്ടുണ്ട്, ഇപ്പോൾ ഇടയ്ക്ക് അമൃതയിൽ ഇടാറുണ്ട്, ഈ പടം കാണുമ്പോൾ അന്ന് ഷൂട്ടിംഗ് കാണാൻ വേണ്ടി അലഞ്ഞ കാര്യം അപ്പൊ ഓർമ വരും, സൂര്യ ടീവി യിൽ പണ്ട് ഉണ്ടായിരുന്നു ന്ന് തോന്നുന്നു, ബോറൻ പടമാണ്. അന്തവും കുന്തവും ഇല്ലാത്ത തട്ടിക്കൂട്ട്.’റോസാപ്പൂ റോസാപ്പൂ’ എന്നൊരു ഗാനം മാത്രം കൊള്ളാം. കുറേ കാലം പെട്ടിയിൽ കിടന്നു പിന്നീട് പ്ലയെഴ്സ് എന്ന പേരിൽ ഇറക്കി. ഈ സംവിധായകന്റെ ഗോഡ്സ് ഓൺ കൺട്രി നല്ല പടമാണ്.
ഞാൻ തിയേറ്ററിൽ കണ്ടതായി ഓർക്കുന്നു പക്ഷെ പേര് അപ്പോൾ ഇതായിരുന്നില്ല.. റോസാപ്പൂ എന്നാണെന്ന് തോന്നുന്നു. സോറി എനിക്ക് ഇനി പടം മാറിപ്പോയത് ആണെങ്കിൽ ക്ഷമിക്കണം, ഇത് ഇറങ്ങി. വന്നപോലെ പോയി. സൂര്യ ടിവി ആണ് പിന്നെ കാണിച്ചത്. പിന്നെ ആരും കാണിച്ചതായി കണ്ടിട്ടില്ല, ഞാനൊക്കെ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന കാലത്ത് ആവേശത്തോടെ കാണാനാഗ്രഹിച്ച സിനിമ. ഇതിന്റെ പോസ്റ്റർ ഒക്കെ ഞാൻ സൂക്ഷിച്ചിരുന്നു. ഈ സിനിമ ഞാൻ കണ്ടതാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.