ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ കേക്ക് ഒരുക്കി പിഷാരടി

നടനും അവതാരകനും ആയി സിനിമയിൽ ഏറെ തിളങ്ങി നിൽക്കുകയാണ് രമേശ് പിഷാരടി, 2000- ത്തിൽ സലിംകുമാറിന്റെ കൊച്ചിൻ സ്റ്റാലിയൻസ് എന്ന മിമിക്രി ട്രൂപ്പിൽ ചേർന്ന പിഷാരടി നാല് വർഷത്തോളം അതിൽ പ്രവർത്തിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു. 2005- മുതൽ രമേഷ് പിഷാരടി ഏഷ്യാനെറ്റ് പ്ലസ്സിൽ ധർമ്മജനോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്യാൻ തുടങ്ങി. രമേഷ് പിഷാരടിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ പ്രോഗ്രാം.

രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008-ൽ പോസിറ്റീവ് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചു. 2009-ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്ന സിനിമയിൽ രമേഷ് പിഷാരടി നായകനായി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. 2013- മുതൽ രമേഷ് പിഷാരടി മുകേഷിനോടും ധർമ്മജനോടുമൊപ്പം ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാം വലിയതോതിൽ ജനപ്രീതിയാർജ്ജിച്ചു. 2018-ലാണ് പിഷാരടി സംവിധായകനാകുന്നത്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ സംവിധാനം ചെയ്തു. 2019-ൽ മമ്മൂട്ടിയെ നായകനാക്കി ഗാന ഗന്ധർവ്വൻ എന്ന സിനിമയും രമേഷ് പിഷാരടി സംവിധാനം ചെയ്തു. സൗമ്യ ആണ് പിഷാരടിയുടെ ഭാര്യ, മൂന്നു മക്കളാണ് ഇവർക്ക് ഉള്ളത്. കഴിഞ്ഞ ദിവസം പിഷാരടിയുടെ ഭാര്യ സൗമ്യയുടെ പിറന്നാൾ ആയിരുന്നു, ഭാര്യക്ക് പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ കേക്ക് സമ്മാനിച്ചിരിക്കുകയാണ് താരം, മൂന്ന് മുട്ടകൾക്കൊപ്പം ഉള്ള പൂവൻ കോഴിയുടെ ചിത്രം ഉള്ള കേക്ക് ആണ് സൗമ്യക്ക് പിറന്നാൾ സമ്മാനമായി പിഷാരടി നൽകിയത്.

ഇതിന്റെ ചിത്രം താരം പങ്കുവെച്ചിട്ടുമുണ്ട്, നിരവധി കമെന്റുകളാണ് ചിത്രത്തിന് വരുന്നത്, പിഷാരടി കോഴി ആണെന്ന് ഇത്ര വ്യക്തമായി പറഞ്ഞ പോസ്റ്റ്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല. Happy Birthday to you Mrs. പിഷാരടിഭാര്യയുടെ ബർത്ത്ഡേ കേക്കിൽ ഭർത്താവിന്റെ പടം സംഭവം പൊളിയാണ്. Happy birthday. SisterWow. പൂവൻ കോഴി മുട്ടയിട്ട് അടയിരിക്കുന്നുകോഴി ഒരു കിളി ആർന്നെന്ന് മനസ്സിലാക്കി തന്ന പിഷൂനിരിക്കട്ടെ ആശംസ..പിറന്നാളാശംസകൾ പിഷൂന്റെ സൗമ്യക്കിളീ ബൈ ദി ബൈ… കേക്ക്‌ മോഡൽ പ്ലാൻ കിടു..
കോഴി – പിഷുകിളി കൂട്‌ – സൗമ്യ& 3 മുട്ടാസ്‌ കുട്ടീസ്‌ തുടങ്ങി നിരവധി രസകരമായ കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്

Leave a Comment