മോഹൻലാൽ സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ഒരു ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിസ്റ്റർ ഇൻസ്‌പെക്ടർ, ഞാൻ യൂണിഫോമിലാണ് വന്നിരുന്നതെങ്കിൽ നിങ്ങൾ എന്റെ മുന്നിൽ എഴുന്നേറ്റ് നിന്നേനെ. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ഡയലോഗ് പറയണം എന്ന് കൊതിച്ചിരുന്നു. ഇനി അത് നടക്കില്ല.
എങ്കിലും ഇതിലും വലിയ മാസ് ഡയലോഗ് ഞാൻ മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ല. ജീവിതത്തിൽ ഇങ്ങനെ ഒരു ഡയലോഗ് പറയാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്നും വരുന്നുണ്ട്. മിസ്റ്റർ ഇൻസ്‌പെക്ടർ ഞാൻ ഇപ്പോൾ യൂണിഫോമിൽ ആണ് വന്നിരുന്നതെങ്കിൽ നിങ്ങൾ എന്റെ മുൻപിൽ എഴുനേറ്റ് നിന്നേനെ മൈൻഡ് ഇറ്റ്.
എന്നെ അകത്തിടുമെന്നൊക്കെ പറയുന്നത് വെറും മോഹം ആണ്, മോഹിക്കുന്നതൊക്കെ നടക്കണമെന്ന് ഉണ്ടോ. ഐ ആം എ സോൾജ്യർ. എ സോൾജ്യർ വിത്ത് എ റെസ്‌പെക്ട് റാങ്ക്. എന്നെ ക സ്റ്റ ഡിയിൽ എടുക്കാനും തടവിൽ വെക്കാനും ഞങ്ങൾക്ക് ഞങളുടെ പോലീസ് ഉണ്ട്, അവർക്ക് നിങ്ങളുടെ സഹായം ആവിശ്യം ഇല്ല, എന്റെ സംശയം. ഒരു മിലിട്ടറി കാരൻ നാട്ടിൽ വന്നു എന്തെങ്കിലും തെറ്റ് കാണിച്ചാൽ..അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസ് നു അധികാരം ഇല്ലേ? അതോ മിലിട്ടറി പോലീസ് ആണോ അറസ്റ്റ് ചെയ്യുന്നത്?
അധികാരം ഉണ്ട്. ഓൺ ഡ്യൂട്ടി ആണെങ്കിൽ മാത്രം അ റ സ്റ്റ് ബന്ധപ്പെട്ട യൂണിറ്റിൽ അറിയിച്ചു അനുമതി വേണം. അല്ലാത്ത അവസരങ്ങളിൽ ഒരു ജവാൻ ക്രൈം ചെയ്‌താൽ, പരാതി ലഭിച്ചാൽ അ റെ സ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ പോലീസിന് അ റ സ്റ്റ് ചെയ്യാം. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ആ പ്രതിയായ ജവാന്റെ യൂണിറ്റിൽ അറിയിക്കണം. കേസ് എല്ലാ പൗരന്മാരെപോലെ അതാത് കോടതിയിൽ നടക്കും.
ഈ റിപ്പോർട്ടിലെ കു റ്റ കൃത്യത്തിന്റെ ഗൗരവം അന്വേഷിച്ചു അയാളുടെ യൂണിറ്റ് അയാൾക്കെതിരെ ഇന്റെർണൽ എൻക്വയറി നടത്തി സർവീസ് റൂൾസ് അനുസരിച്ചുള്ള നടപടികളും അയാൾക്കെതിരെ ഉണ്ടാകും. ആർമി ഉൾപ്പെടെ എല്ലാ സേനകളിലും ഇതാണ് നിയമം. സേനയുടെ സ്വഭാവം അനുസരിച്ച് നിയമങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാകും എന്നേയുള്ളു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.