ഇന്ന് സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. ഫോട്ടോഷൂട്ടുകളിൽ കൂടി എങ്ങനെ വ്യത്യസ്തരാകാം എന്നും വൈറൽ ആകാം എന്നും ആണ് ഇന്നത്തെ ഓരോ യുവതി യുവാക്കളും ചിന്തിച്ച് കൊണ്ടിരിക്കുന്നത്. അതിനു വേണ്ടി ഏത് അറ്റം വരെ പോകാനും പലരും തയാറാണ്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന തീം ആണ് വെഡിങ് ഫോട്ടോഷൂട്ടുകൾ. പ്രീ വെഡിങ് ഫോട്ടോഷൂട്ടുകളും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും ഒക്കെ വ്യത്യസ്തമായി ചിത്രീകരിക്കുന്ന തലമുറയുടെ കാലമാണ് ഇത്.
അത് കൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വിവാഹ ദിവസം എങ്ങനെ വ്യത്യഷ്ടമാക്കണം എന്നും എങ്ങനെ അത് മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് എത്തിക്കണം എന്നും ഒക്കെയാണ് യുവ തലമുറയുടെ ഇന്നത്തെ ചിന്തകൾ. അതിന് വേണ്ടി ഫോട്ടോഗ്രാഫർ മാർ പറയുന്നത് എന്തും ചെയ്യാൻ ഇവർ തയാറുമാണ്.
പലരും ട്രഡിഷനിൽ രീതിൽ തങ്ങളുടെ വിവാഹ ഫോട്ടോകൾ ചെയ്യുമ്പോൾ മറ്റു ചിലർ ശ്രദ്ധ നേടാൻ വേണ്ടി ഏത് രീതിയിലുള്ള ഫോട്ടോഷൂട്ടിനും തയാറാണ്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വിവാഹ ദിവസം വരാനും വധുവും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പാടിയിരിക്കുന്നത്.
കുറച്ച് വൾഗർ ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ഫോട്ടോഷൂട്ടിന് വലിയ രീതിയിൽ ഉള്ള വിമർശനം ആണ് പ്രേക്ഷകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ആ കൊള്ളാം ഫസ്റ്റ് നൈറ്റ് കൂടി ഷൂട്ട് ചെയ്യണം എന്നിട്ടു അത് കൂടി ഭാവിയിൽ മക്കൾക്കും കൊച്ചു മക്കൾക്കു കൂടെ കാണിച്ചു കൊടുത്തേക്ക്. അല്ല പിന്നെ, ഒരുസിനിമയിൽ സൈനുദ്ദീനും, കല്പനയും കൂടി അഭിനയിച്ച ആദ്യ രാത്രിയുടെ കോമഡി സീനും, ഡയലോഗുകളും ആണ് ഓർമ്മയിൽ വരുന്നത്.
അവന്റെ ആഗ്രഹം സ്വാതന്ത്ര്യത്തോടെ ചെയ്തു തൃപ്തിപ്പെട്ടു, അധികം നീണ്ടുപോകാൻ സാധ്യത കാണുന്നില്ല. നവോത്ഥാന നവീന ദമ്പതി കൾ, അല്പം ദൃധി കൂടിപ്പോയോ എന്നു സംശയം, അവൻ്റെ കൂടെ അധികനാൾ അവൾ ഉണ്ടാകാൻ സാധ്യത ഇല്ലാ, ഇന്നത്തെ പിള്ളേരോട് ഗുഡ് ടച്, ബാഡ് ടച് ഒക്കെ പഠിപ്പിച്ചു കൊടുത്തു നമ്മൾ പുറത്തേക് വിടുന്നത് അവരടെ സേഫ്റ്റി ക്കു വേണ്ടിയാ. പക്ഷേ ഇതൊക്കെ കണ്ടാൽ പിള്ളാര് വിചാരിക്കും ഇതും ഗുഡ് ടച്ച് ആണെന്ന്. ആരോട് പറയാൻ. എല്ലാം വ്യക്തി സ്വാതന്ത്ര്യം ആയിപ്പോയില്ലേ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.