പെർഫ്യൂം എന്ന ചിത്രത്തിനെ കുറിച്ച് ഫൈസൽ കുറ്റിയാടി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ആരാധകൻ തങ്ങളുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കനിഹ, ടിനിടോം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്ത കുടുംബ ചിത്രം. 1982ൽ ഇറങ്ങേണ്ടിയിരുന്ന ഈ മനോഹര ചിത്രം.
കാലം തെറ്റി ഇറങ്ങിയത് കൊണ്ട് തന്നെ പുതിയ ടെക്നോളജിയിൽ കാണാൻ കഴിഞ്ഞത് പ്രേക്ഷകരായ നമ്മുടെ ഭാഗ്യം. മികച്ച നടിയും അതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റും കൂടി ആയ പ്രവീണ ഈ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ടെങ്കിലും അവർ ഡബ്ബ് ചെയ്തില്ല എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷത. മലയാള സിനിമയുടെ ഭാവി മമ്മൂട്ടി ആയ ടിനി ടോമിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.
ഈ സിനിമ കണ്ട പ്രേക്ഷകൻ എന്ന നിലക്ക് ഒരു പരാതിയെ ഉള്ളൂ, ടിനിടോമിനെ എന്ത് കൊണ്ട് മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി അഭിപ്രായങ്ങളും ഈ ചിത്രത്തിനെ കുറിച്ച് ആരാധകരിൽ നിന്ന് വരുന്നുണ്ട്. മിമിക്രിയിൽ മൂന്ന് പുസ്തകങ്ങൾ രചിച്ച മിമിക്രിയുടെ രാജാവിനെ അപമാനിച്ച ഈ പോസ്റ്റ് ഞാൻ ബഹിഷ്കരിക്കുന്നു എന്നാണ് ഒരാൾ പങ്കുവെച്ച കമെന്റ്.
ഉപയോഗിക്കാണ്ട് ഇങ്ങനെ. അപ്പൊ ശരിക്കും ഉപയോഗിച്ചു നോക്കിയാലോ മലയാള സിനിമയുടെ ഫിലമെന്റ് അടിച്ച് പോകും, ഓം പുരി – രേഖ ജോഡി അഭിനയിച്ച ആസ്ത എന്ന സിനിമയുടെ ഇൻസ്പയേഡ് വെർഷൻ ആണെന്ന് തോന്നുന്നു.2013ൽ ഗ്രീൻ ആപ്പിൾ എന്ന പേരിൽ ഷൂട്ട് ചെയ്ത സിനിമയാണ്, ഇതിന് കോസ്റ്റും ചെയ്ത ആളെയാണ് സമ്മതിക്കേണ്ടത്. നായികക്ക് ഒട്ടും ചേർച്ചയില്ലാത്ത വസ്ത്രങ്ങൾ. സഹനടികളായി വന്നവർക്കാകട്ടെ നല്ല വസ്ത്രങ്ങളും.
82ൽ ഇരക്കേണ്ടിയിരുന്ന ചിത്രം എന്നാണല്ലോ. അപ്പൊ ഒരു 4 കൊല്ലം കൂടി ആകുമ്പോ ഇതേ റോൾ തന്നെ ആണ് നായകൻ ആയി കൂടുതലും കിട്ടുന്നത് എങ്കിൽ ഔട്ട് ആകാൻ സാധ്യത ഉണ്ട്. മമ്മൂട്ടി അങ്ങനെ ആയിരുന്നു. അങ്ങേരു മറ്റെ ഈ ഫിനിക്സ് പക്ഷി എന്നൊക്കെ പറയുമ്പോലെ ഉയർന്നു വന്നു ഏറ്റവും മികച്ച നടൻ ആയി. ജൂനിയർ ഇതേ പോലെ ഉയർത് വരണം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.