ഡേ ഇൻ മൈ ലൈഫ് വീഡിയോയുമായി പേര്ളിയും ശ്രീനിഷും, കിടിലം എന്ന് ആരാധകരും

മലയാളികൾക്ക് ഏറെ സുപരിചിതർ ആയ താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷും. നിരവധി ആരാധകർ ഉള്ള ഒരു താരമാണ് പേർളി മാണി. തന്റെ യൂട്യൂബ് ചാനലിൽ കൂടി പേർളി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. നില കുട്ടിയുടെ വരവോടെ ആണ് പേര്ളിയുടെ യൂട്യൂബ് ചാനൽ  കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. നില കുട്ടിയുടെ വിശേഷങ്ങൾ പേർളി തന്റെ യൂട്യൂബ്  ചാനലിൽ കൂടിയാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പേർളി പങ്കുവെക്കുന്ന എല്ലാ വിഡിയോകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ഇത്തരത്തിൽ കഴിഞ്ഞ ദിവസം പേർളി പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എ ഡേ ഇൻ മൈ ലൈഫ് എന്ന വീഡിയോ ആണ് തന്റെ ഒരു ദിവസത്തെ ജീവിത ക്രമം ഉൾപ്പെടുത്തിക്കൊണ്ട് പേർളി ചെയ്തിരിക്കുന്നത്.

നിലകുട്ടി ജീവിതത്തിൽ വരുന്നതിനു മുൻപ് പേർളി ഇത്തരത്തിൽ ഡേ ഇൻ മൈ ലൈഫ് വീഡിയോ ചെയ്തിരുന്നു. എന്നാൽ ജീവിതത്തിലേക്ക് നില വന്നതോടെയുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പേർളി ഈ വിഡിയോയിൽ കൂടി പറയുന്നുണ്ട്. വളരെ മനോഹരമായ വോഡിയോയ്ക് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നിരവധി കമെന്റുകൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരുപാട് സന്തോഷമായി നിങ്ങളെ ഇങ്ങനെ കാണുമ്പോൾ നിങ്ങളെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം ആണ് ഞങ്ങൾ എന്നും ഇങ്ങനെ നിങ്ങളെ കണ്ടോളൂ ഞങ്ങടെ കുടുംബ ത്തിലെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാകും കണ്ണു വെക്കാതെ നോക്കണേ മാഷാ അള്ളാ എന്നാണ് ഒരാൾ കമെന്റ് ചെയ്തിരിക്കുന്നത്.

ഇത്രേം പോസിറ്റീവ് വൈബ് തരുന്ന വേറെ ഒരു ചാനൽ ഇല്ല, ചേച്ചി സൂപ്പർ ആണ് ഈ ഫാമിലിക്ക് ആരുടെയും കണ്ണ് കൊള്ളാതെ ഇരിക്കട്ടെ എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാറുണ്ട്, ഒരു ഫീലിങ്ങും ഇല്ലാത്ത ആ അന്ധം വിട്ട, ഒരു ദിശയിലേക്ക് മാത്രം കണ്ണും നട്ടുള്ള ആ ഇരിപ്പ് എന്നെയും പെർളിയെയും പോലെ വേറെ ആർക്കേലും ഉണ്ടോ, നീലുനെ കയ്യിലെടുത്തു ദോശ ചുടുന്ന സീൻ…..പേർളിയെ നമ്മളിൽ ഒരാളായി… നമ്മുടെ കുടുംബത്തിലെ അയൽവക്കത്തുള്ള ഒരാളായി തോന്നുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പേര്ളിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.