പുതിയ വീഡിയോയുമായി പേർളി, ആളുകൾ പറഞ്ഞത് കേട്ടോ

നിരവധി ആരാധകർ ഉള്ള ഒരു താരമാണ് പേർളി മാണി. തന്റെ യൂട്യൂബ് ചാനലിൽ കൂടി പേർളി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. നില കുട്ടിയുടെ വരവോടെ ആണ് പേര്ളിയുടെ യൂട്യൂബ് ചാനൽ  കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. നില കുട്ടിയുടെ വിശേഷങ്ങൾ പേർളി തന്റെ യൂട്യൂബ്  ചാനലിൽ കൂടിയാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പേർളി പങ്കുവെക്കുന്ന എല്ലാ വിഡിയോകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം പേർളി വളരെ മനോഹരമായ ഒരു മോട്ടിവേഷണൽ വീഡിയോയുമായി ആണ് ആരാധകർക്ക് മുന്നിൽ എത്തിയത്. മനോഹരമായ രീതിയിൽ ആണ് പേർളി വീഡിയോ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടു മികച്ച അഭിപ്രായങ്ങളുമായി എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ആളുകൾ ആണ് പേര്ളിയുടെ വീഡിയോ കണ്ടു തീർന്നത്.

വീഡിയോ  കണ്ടതിന് ശേഷം തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ആളുകൾ മറന്നിട്ടില്ല. 3 വർഷം മുമ്പ് വരെ ഞാൻ ഒരു വട്ടപ്പൂജ്യം ആണെന്നായിരുന്നു എന്റെ വിചാരം.. പക്ഷേ ഇതുപോലെ ഒരുപാട് മോട്ടിവേഷൻ വീഡിയോസ് കാരണം ഞാൻ ആരാണെന്ന് സ്വയം തിരിച്ചറിവ് എനിക്ക് ഉണ്ടായി.. മറ്റുള്ളവരെ ഇതുപോലെ ഒട്ടും തന്നെ ബോറടിപ്പിക്കാത്ത രീതിയിൽ മോട്ടീവ് ചെയ്യാനുള്ള പേർളി യുടെ പേളിയുടെ കഴിവ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. അതുകൊണ്ടുമാത്രമാണ് ഒരു എന്റർ ടൈം ഇൻ ചാനൽ ആയിട്ടുകൂടി പേളി മാണിയുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത്, നന്നായി പേർളി ഈ വീഡിയോ ദൈവം നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, പേർളിചേച്ചിടെ സംസാരം കേട്ടോണ്ടിരിക്കാൻ ഒരു പ്രേത്യക വൈബ് ആണ്, ഇത് കേൾക്കുമ്പോൾ മനസ്സിനൊരു സമാദാനം. ഇങ്ങനുള്ള വീഡിയോ വീടും പ്രതീക്ഷിക്കുന്നു.

പേർളി ചേച്ചി യുടെ സംസാരം കേട്ടിരിക്കുമ്പോ തന്നെ പോസറ്റീവ് എനർജി ആണ്, എന്ത് പറയുന്നു എന്നത് അല്ല, പേർളി ചേച്ചി പറയുന്നത് എന്തും കേട്ടിരിക്കാൻ തന്നെ രസാണ്, ഒരുപാട് പഠിക്കാൻ ഉണ്ട് ചേച്ചിയുടെ വാക്കുകളിൽ നിന്നും, മനസ്സ് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു നിങ്ങളെ മോട്ടിവേഷൻ കേട്ടപ്പോൾ ഒരു പോസറ്റീവ് എനർജി കിട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.