പുതിയ സന്തോഷവാർത്ത അറിയിച്ച് പേർളി, ആശംസകൾ നേർന്ന് ആരാധകരും

നിരവധി കഴിവുകൾ ഉള്ള താരമാണ് പേർളി മാണി. നടിയായും അവതാരിക ആയും ഗായിക ആയും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ സജീവമാണ് പേർളി മാണി. അവതാരകയായി താരം എത്തിയിരുന്നെങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിൽ അവതാരിക ആയി യെത്തിയപ്പോൾ ആണ് താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ചത്. അതിനു ശേഷം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയ പേർളി പരുപാടിയിൽ വെച്ച് ശ്രീനിഷിനെ പരിചയപ്പെടുകയും അവിടെ വെച്ച് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുകയും ചെയ്തിരുന്നു. എന്നാൽ പരുപാടിയിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇരുവരും തമ്മിൽ പ്രണയിക്കുന്നതായി അഭിനയിക്കുന്നത് എന്നാണ് ആരാധകർ ആദ്യം കരുതിയത്. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും ഇരുവരും തങ്ങളുടെ പ്രണയം തുടരുകയായിരുന്നു. ഒടുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് അഭിനയം ആയിരുന്നില്ല ഇരുവരും പ്രണയത്തിൽ തന്നെ ആയിരുന്നു എന്ന് പ്രേക്ഷകർക്കും മനസ്സിലായത്.

പേര്ളിയുടെയും ശ്രീനിയുടെയും വിവാഹം വളരെ ആഘോഷത്തോടെയാണ് നടന്നത്. ഇരുവരുടെയും ആരാധകർ തന്നെ വിവാഹം ആഘോഷം ആക്കുകയായിരുന്നു. വിവാഹ ശേഷവും വളരെ സന്തോഷത്തോടെ ആണ് ഇരുവരുടെയും ദാമ്പത്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇരുവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകികൊണ്ട് ഒരു കണ്മണി കൂടി വന്നത്. ഇപ്പോൾ നില ആണ് അവരുടെ ലോകം എന്ന് തന്നെ പറയാം. ഇപ്പോൾ മകളുടെ വിശേഷങ്ങൾ   പങ്കുവെക്കുന്ന തിരക്കിൽ ആണ് ഇരുവരും. നിലയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. നിലയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. ഇപ്പോൾ ഇത്തരത്തിൽ പേർളി പങ്കുവെച്ച ഒരു സന്തോഷവാർത്തയാണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേർളി മാണി ഇപ്പോൾ. അജിത്ത് ചിത്രമായ വലിമൈയിൽ കൂടി ആണ് പേർളി തമിഴിൽ തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയത്. ട്രൈലെർ പങ്കുവെച്ച് കൊണ്ടാണ് പേർളി തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിനു തൊട്ട് പിന്നാലെയാണ് ടോളിവുഡിലും പേർളി തന്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.