പേർളി മാണി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു, തുറന്ന് പറഞ്ഞു താരങ്ങൾ

പേർളി മാണിയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കം ആണ്. നടിയായും അവതാരിക ആയും ഗായിക ആയും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ സജീവമാണ് പേർളി മാണി. അവതാരകയായി താരം എത്തിയിരുന്നെങ്കിലും മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിൽ അവതാരിക ആയി യെത്തിയപ്പോൾ ആണ് താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ ലഭിച്ചത്. അതിനു ശേഷം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയ പേർളി പരുപാടിയിൽ വെച്ച് ശ്രീനിഷിനെ പരിചയപ്പെടുകയും അവിടെ വെച്ച് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുകയും ചെയ്തിരുന്നു. എന്നാൽ പരുപാടിയിൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഇരുവരും തമ്മിൽ പ്രണയിക്കുന്നതായി അഭിനയിക്കുന്നത് എന്നാണ് ആരാധകർ ആദ്യം കരുതിയത്. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷവും ഇരുവരും തങ്ങളുടെ പ്രണയം തുടരുകയായിരുന്നു. ഒടുവിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ആണ് അഭിനയം ആയിരുന്നില്ല ഇരുവരും പ്രണയത്തിൽ തന്നെ ആയിരുന്നു എന്ന് പ്രേക്ഷകർക്കും മനസ്സിലായത്.

പേര്ളിയുടെയും ശ്രീനിയുടെയും വിവാഹം വളരെ ആഘോഷത്തോടെയാണ് നടന്നത്. ഇരുവരുടെയും ആരാധകർ തന്നെ വിവാഹം ആഘോഷം ആക്കുകയായിരുന്നു. വിവാഹ ശേഷവും വളരെ സന്തോഷത്തോടെ ആണ് ഇരുവരുടെയും ദാമ്പത്യം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അപ്പോഴാണ് ഇരുവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകികൊണ്ട് ഒരു കണ്മണി കൂടി വന്നത്. ഇപ്പോൾ നില ആണ് അവരുടെ ലോകം എന്ന് തന്നെ പറയാം. ഇപ്പോൾ മകളുടെ വിശേഷങ്ങൾ   പങ്കുവെക്കുന്ന തിരക്കിൽ ആണ് ഇരുവരും. നിലയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. നിലയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. എന്നാൽ ഇപ്പോൾ നില ഒരു ചേച്ചി ആകാൻ പോകുകയാണ് എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇതോടെ പേർളി വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു എന്ന തരത്തിലെ വാർത്തകൾ വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വാർത്തകൾ ശ്രദ്ധ നേടിയതോടെ ഇതിനു വിശദീകരണവുമായി പേര്ളിയും ശ്രീനിഷും രംഗത്ത് എത്തുകയായിരുന്നു. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ഞങ്ങൾ മൂന്ന് പേരും സുഖമായി ഇരിക്കുന്നുവെന്നും എന്നാൽ താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വാർത്തയിൽ യാതൊരു വിധ സത്യവും ഇല്ല എന്നും പേർളി പറഞ്ഞു. ഇനിയും ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കാതിരിക്കാൻ ശ്രദ്ധിക്കു എന്നും താരങ്ങൾ വ്യക്തമാക്കി. ഇതോടെ പേർളിയുടെ സഹോദരി റെയ്‌ച്ചൽ ആണോ അമ്മയാകാൻ ഒരുങ്ങുന്നത് എന്ന സംശയമാണ് ആരാധകർ ചോദിക്കുന്നത്.

Leave a Comment