പേർളിയെ കുറിച്ച് ദീപ്‌തിയുടെ പോസ്റ്റ്, ശ്രദ്ധ നേടി ആരാധകരുടെ കമെന്റുകളും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര ദമ്പതികൾ ആണ് പേർളി മാണിയും ശ്രീനിഷും. നിരവധി ആരാധകർ ഉള്ള ഒരു താരമാണ് പേർളി മാണി. തന്റെ യൂട്യൂബ് ചാനലിൽ കൂടി പേർളി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുള്ളതും. നില കുട്ടിയുടെ വരവോടെ ആണ് പേര്ളിയുടെ യൂട്യൂബ് ചാനൽ  കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. നില കുട്ടിയുടെ വിശേഷങ്ങൾ പേർളി തന്റെ യൂട്യൂബ്  ചാനലിൽ കൂടിയാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. പേർളി പങ്കുവെക്കുന്ന എല്ലാ വിഡിയോകളും വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. തന്റെ വിശേഷങ്ങളും അനുഭവങ്ങളും ജീവിത രീതികളും ഉൾപ്പെടുത്തിക്കൊണ്ടാണ് പേർളി തന്റെ ഓരോ വിഡിയോകളും പുറത്തിറക്കുന്നത്. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷകർ പ്രതികരണങ്ങളും ലഭിക്കാറുണ്ട്. പേർളിയുടെ വീഡിയോ കണ്ടാൽ മനസ്സിലുള്ള ടെൻഷനുകൾ എല്ലാം പോകുമെന്നാണ് ആരാധകരിൽ പലരും പറയുന്ന കമെന്റ്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും പേർളി മാണി എന്ന വ്യക്തി ഇങ്ങനെ തന്നെ ആണെന്നും ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ പെരുമാറുന്ന വ്യക്തി കൂടിയാണ് പേർളി എന്നും പല താരങ്ങളും മുൻപ് പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ ഇത് ശരിവെക്കുന്ന തരത്തിൽ ഉള്ള ഒരു പോസ്റ്റ് ആണ് ശ്രദ്ധ നെടുന്നത്. നർത്തകിയും ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തി പേർളി മാണിയെ കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ലോകത്തിലെ 8ാമത്തെ അത്ഭുതം ആണ് നിങ്ങൾ. എപ്പോഴും നിങ്ങളെ കാണാനായി ആഗ്രഹിക്കാറുണ്ട്. സമാധാനവും സ്നേഹവുമെല്ലാം ചേർന്ന ആളാണ് പേർളി. നിന്നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഇനിയും കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നുമാണ് പേർളിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ദീപ്തി കുറിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഗായകൻ ആണ് വിധു പ്രതാപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് സജീവമായി നിൽക്കുന്ന താരം നിരവധി ഗാനങ്ങൾ ആണ് ഇതിനോടകം തന്നെ മലയാളികൾക്ക് സമ്മാനിച്ചത്. താരത്തിന്റെ ഭാര്യ ദീപ്തിയും മലയാളികൾക്ക് സുപരിചിതയാണ്.

നടിയും മോഡലുമായ ദീപ്തി കലാ രംഗത്ത് വളരെ സജീവമാണ്. സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുകയാണ് വിധു പ്രതാപ് ഇപ്പോൾ. വിധു പ്രതാപിന്റെ കൗണ്ടറുകൾ എല്ലാം പലപ്പോഴും പരിപാടിക്ക് കൂടുതൽ ആകർഷണം നൽകുന്നവയാണ്. തന്റെ യൂട്യൂബ് ചാനലിൽ കൂടി വിധുവും ദീപ്തിയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുകയും രസകരമായ സ്കിറ്റുകളുമായി എത്തുകയും ചെയ്യാറുണ്ട്.