ജഗതിയുടെ മകളും പിസി ജോർജിന്റെ മകനുമായുള്ള വിവാഹം, പിന്നാലെ ഉണ്ടായ വാർത്തകൾ

കേരളത്തിൽ വലിയ രീതിയിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഷയം ആണ് ലവ് ജിഹാദ്. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകൻ പിസി ജോർജിന് എതിരെയും ഇത്തരത്തിൽ ലോവ് ജിഹാദ് ആരോപിച്ച് കൊണ്ട് ഒരു വിഭാഗം പേര് എത്തിയിരിക്കുകയാണ്. കാരണം പിസി യുടെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് സിനിമ താരം ജഗതിയുടെ മകളെ ആണ്. ഇതാണ് താരത്തിന്റെ വീട്ടിലും ഇത്തരത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ആരോപണം ഉയരാൻ കാരണം ആയത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് പിസി. ഒരു അഭിമുഖത്തിനിടയിൽ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിസിയുടെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ജഗതി എന്നെ വിളിച്ചിട്ട് അത്യാവിഷമായി ഒന്ന് കാണണം എന്ന് പറഞ്ഞു. ഞാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു സന്ധ്യ സമയത്ത് എന്റെ വീട്ടിൽ വരുകയും ചെയ്തു. ഞാൻ ചോദിച്ചു, എന്ത് പറ്റി? എന്താണ് കാണണം എന്ന് പറഞ്ഞത് എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു സാറിന്റെ മകനും എന്റെ മകളും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കാൻ ആണെങ്കിൽ ഒരു കുഴപ്പവും എനിക്ക് ഇല്ല എന്നും അതല്ല ഇനി തമാശ ആണെങ്കിൽ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം എന്ന് സാർ മകനോട് പറയണം എന്നും പറഞ്ഞു.

അപ്പോൾ മോൻ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ അവനെ വിളിച്ചിട്ട് ചോദിച്ചു നീയും ആ കുട്ടിയും തമ്മിൽ പ്രണയത്തിൽ ആണോ എന്ന് അവൻ അതെ എന്ന് പറഞ്ഞു. വിവാഹം കഴിക്കാൻ ആണോ ഉദ്ദേശം അതോ തമാശ ആണോ എന്നുംഞാൻ ചോദിച്ചപ്പോൾ വിവാഹം കഴിക്കാൻ ആണെന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ അവൻ കെട്ടുമെന്ന് ഞാൻ ജഗതിയോടും പറഞ്ഞു. എന്നാൽ ഒരു രണ്ടു വര്ഷം സമയം വേണമെന്ന് ജഗതി പറഞ്ഞു. നിനക്ക് അത് സമ്മതം ആന്നോ എന്ന് ഞാൻ അവനോട് ചോദിച്ചപ്പോൾ അതെ എന്നും അവൻ പറഞ്ഞു. അങ്ങനെ ഞങ്ങൾക്കും സമ്മതം ആണെന്ന് ഞാൻ അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹം അവിടെ നിന്നും പോകുകയും ചെയ്തു. പക്ഷെ എന്റെ ഭാര്യയ്ക്ക് മാത്രം ഒരു ടെൻഷൻ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ അവളോട് പറഞ്ഞു നീ പോയി ആ കുട്ടിയെ ഒന്ന് കണ്ടിട്ട് വരാൻ. അങ്ങനെ അവൾ ജഗതിയുടെ മകളെ കാണാൻ പോയി. കുട്ടിയെ കണ്ടു കഴിഞ്ഞപ്പോൾ അവളും ഹാപ്പി. മമ്മി മമ്മി എന്ന് വിളിച്ച് സംസാരിച്ചു അവൾ പെട്ടന്ന് തന്നെ എന്റെ ഭാര്യയെ കയ്യിലെടുത്ത്.

അത് കഴിഞ്ഞു കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഒരു വാർത്ത സമ്മേളനത്തിനിടയിൽ വെച്ച് എന്നോട് ചിലർ ചോദിച്ചു തങ്ങളുടെ മകനും ജഗതിയുടെ മകളും തമ്മിൽ ഒളിച്ചോടി പോയോ എന്ന്. ഞാൻ പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ വീട്ടിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു അവിടെ വെച്ച് ഞാൻ എന്റെ മകനെ ഫോണിൽ വിളിച്ചു വീട്ടിൽ ഉണ്ടെന്നു അവരെ കേൾപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജഗതി വീണ്ടും വിളിച്ചിട്ട് പറഞ്ഞു പത്രക്കാർ ഒക്കെ ചർച്ചയാക്കിയതല്ലേ അത് കൊണ്ട് ഇനിയും വിവാഹം രണ്ടു വര്ഷം കഴിഞ്ഞു മതി എന്ന് വെയ്ക്കണ്ട ഉടനെ നടതതാം എന്നും. അങ്ങനെ ഞാൻ ഞങ്ങളുടെ പള്ളിയിലെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. അപ്പോൾ വിവാഹം കഴിക്കാൻ അവൾ ക്രിസ്ത്യൻ മതം സ്വീകരിക്കേണ്ട എന്നും ഹിന്ദു ആയി ഇരിക്കെ തന്നെ വിവാഹം നടത്തുന്നതിൽ കുഴപ്പം ഇല്ലെന്നും അച്ഛൻ പറഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞു ഭർത്താവിനെയും കുട്ടികളെയും പള്ളിപ്പറമ്പിൽ അടക്കുമ്പോൾ തന്റെ മകളെ തെമ്മാടി കുഴിയിൽ അടക്കേണ്ടി വരും എന്നും അത് വേണ്ട എന്ന് പറഞ്ഞു ജഗതി തന്നെ ആണ് അവൾ ക്രിസ്ത്യൻ മതം സ്വീകരിക്കട്ടെ എന്ന് പറഞ്ഞത്. അങ്ങനെ അധികം ആരും അറിയാതെ ജഗതിയും ഭാര്യയും പള്ളിയിൽ കൊണ്ട് പോയി മകളെ മാമോദീസ മുക്കിയത്. ഇതാണ് യഥാർത്ഥ കഥ എന്നും അല്ലാതെ എന്റെ വീട്ടിൽ ലവ് ജിഹാദ് ഉണ്ടെന്നു ആളുകൾ ചുമ്മാതെ പറയുന്നത് ആണെന്നും പിസി ജോർജ്‌ പറഞ്ഞു.