പല പ്രതിസന്ധികളേയും തരണം ചെയ്തു ഇവിടെ വരെ എത്തിയ രണ്ടു പേര്


സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതർ ആയ ദമ്പതികൾ ആണ് സിയ പവൽ, സഹദ് ഫസിൽ എന്നിവർ. വർഷങ്ങൾ കൊണ്ടുള്ള ഇവരുടെ ആഗ്രഹം സഭലമാകുന്നതിന്റെ സന്തോഷത്തിൽ ആണ് ഇപ്പോൾ ഈ ട്രാൻസ് ദമ്പതികൾ. ഇരുവർക്കും സ്വന്തം ചോരയിൽ ഒരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം ആണ് ഇപ്പോൾ സഫലമാകാൻ പോകുന്നത്. ഏതാനും ദിവസങ്ങൾ കൂടി ഉള്ള കാത്തിരിപ്പിൽ ഇവരുടെ കണ്മണി ഭൂമിയിലേക്ക് എത്തും. ആ കണ്മണികയുള്ള കാത്തിരിപ്പിൽ ആണിവർ.

ഇപ്പോഴിതാ ഇവരുടെ മെറ്റേർണിട്ടി ഫോട്ടോഷൂട്ട് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ റിജേഷ് നിലമ്പൂർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ ആയിരുന്നു അവർ.. രണ്ടു ശരീരവും ഒരു മനസ്സുമായി ജീവിച്ചു അവർ.

പ്രണയത്തിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു അവർ.”അതെ സിയ പവൽ & സഹദ് ഫസിൽ”. അച്ഛനും അമ്മയും ആകുക എന്ന അവരുടെ അതിയായ ആഗ്രഹം ഇവിടെ പൂവണിയുക ആണ്‌. ഒരുപാട് സ്വപ്നങ്ങളും, ആഗ്രഹങ്ങളും, പ്രതീക്ഷകളും. ഒന്നും തന്നെ കൈവിടാതെ പല പ്രെതിസന്ധികളും തരണം ചെയ്തു ഇതു വരെ എത്തിയ പാവൽ, സഹദ്. എത്രയും സന്തോഷകരമായ അവരുടെ നിമിഷങ്ങൾ എന്റെ ക്യാമറയിലൂടെ പകർത്താൻ സാധിച്ചു.

എന്നത് അതിലേറെ സന്ദോഷം ഉളവാക്കുന്ന കാര്യം തന്നെ. ഇനി ഒരുപാട് കാലം കുഞ്ഞുവാവയുമൊത്ത് നല്ലൊരു അച്ഛനും അമ്മയും ആകാൻ അവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. നിരവധി പേരാണ് ഈ താര ദമ്പതികൾക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.