പട്ടണപ്രവേശം സത്യത്തിൽ നാടോടിക്കാറ്റിന്റെ തുടർച്ച തന്നെ ആണോ


മോഹൻലാൽ ചിത്രമായ നാടോടിക്കാറ്റിനെയും പട്ടണപ്രവേശം സിനിമകളെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധനേടുന്നത്. ആർ വി ദീപു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദാസനും വിജയനും ത്രിലോഗിലെ ആദ്യ ഭാഗമായ ‘നാടോടിക്കാറ്റി’ന്റെ ക്ലൈമാക്സിൽ ദാസനും രാധയും വിവാഹം കഴിച്ചതായി കാണിക്കുന്നില്ലെങ്കിലും വിവാഹം കഴിക്കും അല്ലെങ്കിൽ അവർക്കിടയിലെ റൊമാന്റിക് റിലേഷൻഷിപ് ദൃഢപ്പെട്ടു എന്നെങ്കിലും പറഞ്ഞു വെക്കുന്നുണ്ട്.

പക്ഷെ രണ്ടാം ഭാഗത്തിൽ കെ പി എ സി ലളിതയുടെ കഥാപാത്രം കല്യാണം കഴിച്ചതാണോ എന്ന് ചോദിക്കുമ്പോൾ ദാസൻ അല്ലെന്ന് പറയുന്നുണ്ട്. മൂന്നാം ഭാഗത്തിൽ പാർവതിയുടെ കഥാപാത്രത്തോടും ഇത് പറയുന്നുണ്ട്. വിവാഹം കഴിച്ചിട്ടില്ല എന്ന് പറയുന്നു എന്ന് മാത്രമല്ല, ദാസന്റെ ജീവിതത്തിൽ രാധ എന്നൊരാൾ ഉണ്ടായിട്ടേ ഇല്ല എന്ന മട്ടിൽ ആ കഥാപാത്രത്തെ പിന്നീടുള്ള രണ്ട് ഭാഗങ്ങളിൽ എവിടയും പരാമർശിക്കുന്നത് പോലുമില്ല.

ദാസൻ എന്നുംസിംഗിൾ ആയിരുന്നു എന്ന രീതിയിലാണ് കാണിക്കുന്നത്. ഇതിനെയാണ് റേറ്റ്കോൺ എന്ന് പറയുന്നത്. അതായത് ഒരുപാട് നീളമുള്ള ഒരു കഥ എപ്പിസോഡ്‌സ് ആയി അല്ലെങ്കിൽ സീരീസ് ആയി കാണിക്കുമ്പോൾ ചിലപ്പോഴൊക്കെ എഴുത്തുകാർക്ക് തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ കഥ ഇനി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ കഥയിൽ അതുവരെ എസ്റ്റാബ്ലിഷ്‌ ചെയ്ത കാര്യങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ട് വരേണ്ടി വരും.

ഇത് ചെയ്യുമ്പോൾ പലപ്പോഴും അതിന് ആ കഥയ്‌ക്കുള്ളിൽ ഒരു എക്സ്പ്ലനേഷൻ പോലും നൽകാറില്ല. അത് എപ്പോഴും അങ്ങനെ തന്നെയായിരുന്നു എന്ന രീതിയിൽ കാണിച്ചു പോകും. സഞ്ജയ് ദത്തിന്റെ മുന്നാഭായ് സീരിസിലും ഇത് കാണാം. ആദ്യ ഭാഗമായ മുന്നാഭായ് എം ബി ബി എസ് ന്റെ ക്ലൈമാക്സിൽ സഞ്ജയ് ദത്തും ഗ്രേസി സിംഗും വിവാഹം കഴിച്ച് അവർക്ക് കുട്ടികൾ ഉണ്ടാകുന്നത് വരെ കാണിക്കുന്നുണ്ട്.

എന്നാൽ രണ്ടാം ഭാഗമായ ലാഗ് റാഹോ മുന്നാഭായി ൽ മുന്നാ ഭായിയെ സിംഗിൾ ആയി കാണിക്കുന്നു, എന്നിട്ട് വിദ്യാ ബാലന്റെ കഥാപാത്രവുമായി പ്രണയത്തിലാകുന്നത് കാണിക്കുന്നു, ഒടുവിൽ വിവാഹവും കഴിക്കുന്നു. ഇതുപോലെ റേറ്റ് കോണിങ് നടത്തിയതിന്റെ ഉദാഹരണങ്ങൾ മലയാള സിനിമയിൽ വേറെയുണ്ടോ? എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളും പങ്കുവെച്ചിരിക്കുന്നത്.