പട്ടാളം ഇറങ്ങുന്നു എന്ന് കരുതി ഭയത്തോടെ ഇരുന്ന ജനങ്ങളെ ഞെട്ടിച്ച ചിത്രം


പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ ചിത്രം ആണ് പട്ടാളം. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ  വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അജയ് പള്ളിക്കര എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. പോസ്റ്റിൽ പറയുന്നതു ഇങ്ങനെ, പട്ടാളം ഇറങ്ങാൻ പോവാണെ പട്ടാളം. സംസ്ഥാനത്ത് എങ്ങും ഭീകമായ അന്തരീക്ഷം. എവിടെ അക്രമം ഉണ്ടാകുന്നുവോ അവിടെ പട്ടാളത്തെ ഇറക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്.

തലപ്പാറച്ചേരിയിൽ പ്രശ്നം ഉദിച്ചതോടെ തൊട്ടടുത്ത പ്രദേശമായ പൊന്നാരിമംഗലത്തെ സർക്കാരിന്റെ ഒഴിഞ്ഞ സ്ഥലം പട്ടാളത്തിന് വിട്ട് കൊടുക്കുകയും അവിടുന്ന് ആ ചേരി വീക്ഷിക്കാനുള്ള സാധ്യതയും നോക്കി കണ്ട് പൊന്നാരി മംഗലത്ത് പട്ടാളം ഇറങ്ങുന്നു. 2003 ൽ ലാൽജോസിന്റെ സംവിധാനത്തിൽ വന്ന പട്ടാളം എന്ന മലയാള സിനിമ. ഒരു വിധം പ്രധാനപ്പെട്ട എല്ലാവരും തന്നെ സിനിമയിൽ കാസ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു.

സിനിമയുടെ സ്ക്രീൻ പ്ലേയ് രഞ്ജി നയർ. അന്നും ഇന്നും പ്രിയപ്പെട്ടത് ഇതിന്റെ മ്യൂസിക് തന്നെയായിരുന്നു. വിദ്യാസാഗർ സിനിമയിലെ ഓരോ ഗാനത്തേയും നമ്മളെ ഇഷ്ടപ്പെടുത്തും വിധം മനോഹരമാക്കി കയ്യിൽ തന്നിട്ടുണ്ട്. പട്ടാളം വരുന്നു എന്ന് ഭീ തിയോടെ ഭയത്തോടെ കേട്ട പൊന്നാരിമംഗലം നിവാസികൾ. പിന്നീട് ആ നാടും നാട്ടുകാരും പട്ടാളത്തെ വരവേൽക്കുകയും, ആഘോഷിക്കുകയും ചെയ്തു. മേജർ പട്ടാഭിരാമൻ ആയി മമ്മുട്ടി സ്‌ക്രീനിൽ നിറഞ്ഞു നിന്നു. നാടിനെയും, നാട്ടുകാരെയും, പരിചയപ്പെടാൻ പോകുന്നതും.

പശു ഗ്രൗണ്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കുമ്പോഴുണ്ടാകുന്ന സന്ദർഭങ്ങളും, പാമ്പിനെ പിടിക്കാൻ വീടിന്റെ മുകളിൽ കയറുന്നതു അങ്ങനെ തമാശയും മറുപ്പുറത്ത് സീരിയസ് റോളും നന്നായി കൈകാര്യം ചെയ്ത സിനിമ. ഇന്നസെന്റ്, സലിം കുമാർ, ജഗതി ശ്രീകുമാർ എന്നിവർ കോമഡികൾ കൈകാര്യം ചെയ്ത് കൂടുതൽ സിനിമയെ രസിപ്പിച്ചു, ഓരോ സീനുകളും ഓർമിപ്പിക്കും വിധം കാഴ്ച്ചക്കൊരുക്കി. മമ്മുട്ടിയുടെ ഒപ്പം കൂടെ നിന്ന് ബിജു മേനോനും ഒപ്പം പ്രധാനപ്പെട്ട രണ്ടു റോളുകൾ കൈകാര്യം ചെയ്ത കലാഭവൻ മണിയും, ഇന്ദ്രജിത്തും കഥയെ മൂർച്ച കൂട്ടാൻ സഹായിച്ചിട്ടുണ്ട്. അവരുടെ പ്രകടനങ്ങളും, ഭാവ മാറ്റങ്ങളും എല്ലാം തന്നെ.

കോമഡി കൈകാര്യം ചെയ്യുന്നതിനോടൊപ്പം രണ്ടു കഥകളെയും ഒരുമിച്ചു ഒരേ പോലെ കൊണ്ട് പോകുവാനും രണ്ടു കഥയെയും നല്ല രീതിയിൽ പറഞ്ഞവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു. പട്ടാള സീനുകളും, ഫ്ലാഷ് ബാക്ക് സീനുകളും അതിലെ സ്ഫോടന സീനുകൾ ഒക്കെ നല്ല രീതിയിൽ എടുത്തു എങ്കിലും ഇഷ്ടപ്പെടാതെ പോയ ഒരു ഗ്രാഫിക്സ് അവസാനത്തെ മമ്മുട്ടിയുടെ ചാട്ടം ആയിരുന്നു. അത്‌ ഇത്തിരി ഓവർ ആയി പോയിരുന്നു. സിനിമ അന്ന് പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചോ എന്ന് സംശയം ആണ് എന്നാൽ പോലും ഇന്നും എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സിനിമയും ഒരുപാട് നല്ല പാട്ടുകൾ ഉള്ള സിനിമയുമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല എന്നുമാണ് പോസ്റ്റ്.