പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യം കേറ്ററിങ്ങിന് പോകുന്നത്.

ഇന്ന് രാവിലെ സമൂഹം എഴുനേറ്റത് ആ സങ്കടം നിറഞ്ഞ വാർത്ത കേട്ടുകൊണ്ടായിരുന്നു. കാറ്ററിങ് മേഖലയിൽ വലിയ ഒരു ഒപ്പ് വിപ്ലവം തന്നെ സൃഷ്ടിച്ച. പുതിയ മുഖചിത്രം രുചികൂട്ടുകൾ കേരളത്തിന്റെ നാവിൻ തുമ്പിൽ തൊട്ടുകൊടുത്ത ആ താരം വിടവാങ്ങി എന്ന വാർത്ത. പാചക മേഖലയിൽ മാത്രമായിരുന്നില്ല അദേഹം പ്രിയപെട്ടവൻ ആയി മാറിയത്. സിനിമയിലും തന്റെ കയ്യൊപ്പ് പതിക്കുവാൻ അദേഹം ശ്രമിച്ചു. അതിന്റെ ഫലമായി മലയാള സിനിമയിലെ ചില വിജയങ്ങൾ അദ്ദേഹത്തിന് സ്വന്തമായി. സിനിമ നിർമാണത്തിലും അദ്ദേഹം ആരാധകരെ നേടി എന്നു തന്നെ പറയാം.

സിനിമ മേഖലയിൽ ഉള്ള എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ടവൻ ആയിരുന്നു. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ വിടവാങ്ങലിൽ ഏവരും വിതുമ്പിയിരുന്നു. ഇന്നിതാ അദ്ദേഹത്തിന്റെ വാർത്തകൾക്ക് താഴെ വന്ന ഒരു കുറിപ്പ് ജനശ്രദ്ധ നേടുകയാണ്. അദ്ദേഹം എത്ര നന്മ നിറഞ്ഞ ഒരാളാണ് എന്നു ഈ കുറിപ്പിലൂടെ മാത്രം ഇവർക്ക് മനസിലാകും. രണ്ടായിരത്തി അഞ്ചിൽ നൗഷാദിക്കയുടെ കാറ്ററിങ് സർവീസിൽ ജോലി ചെയ്ത അഭിജിത് ആയിരുന്നു അദ്ദേഹത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എണ്പത് രൂപ കൂലി മറ്റുള്ളവർ തന്ന സമയത്ത് നൂറ്റി അൻപത് രൂപ അദ്ദേഹം തന്നിരുന്നു എന്ന് പറഞ്ഞായിരുന്നു അദ്ദേഹം കുറിപ്പ് തുടങ്ങിയത്.

ഒരു കോളേജിൽ പഠിക്കുന്ന ഒരു യുവാവ് എന്ന നിലയിൽ എന്റെ ചിലവുകൾ എല്ലാം വഹിക്കുവാൻ അത് ധാരാളമായിരുന്നു എന്നു അദ്ദേഹം കുറിച്ചു. കൂടാതെ പിന്നീട് അഞ്ഞൂറ് രൂപയായി കൂലി. കൂട്ടുകാർ എല്ലാം ഒരുമിച്ച് അദ്ദേഹത്തിന്റെ കാറ്ററിങ്ങിൽ വർക്ക് ചെയ്യുവാൻ പോയിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിക്കുന്നയാൾ. തന്റെ തൊഴിലാളികൾക്ക് നല്ല ശമ്പളം മാത്രം കൊടുക്കുനയാൾ. പിന്നീട് ജോലി കിട്ടി മാറി എങ്കിലും ഇന്നും എന്റെ മൂക്കിൽ ആ മട്ടൻ ബിരിയാണിയുടെ നറുമണം ഉണ്ടെന്ന് അദ്ദേഹം കുറിച്ചു.

അഭിജിത്തിന്റെ കുറിപ്പ് അദ്ദേഹം എത്ര നല്ലവനാണ് എന്നു തെളിയിക്കുന്നതാണ്. അതുപോലെ ഒരു പതിനായിരകണക്കിന് അഭിജിത്തുമാർ അദ്ദേഹത്തെ പറ്റി ഇപ്പോൾ ഓർക്കുന്നുണ്ടാകും . നല്ല സിനിമകൾ സമ്മാനിച്ച നല്ല ഭക്ഷണം ഒരുക്കിയ അദേഹത്തിന് മുന്നിൽ.സ്നേഹപൂകൾ ആർപ്പിക്കുകയാണ് ഓരോ കേരളീയനും.