സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ പത്രം സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലേലം കഴിഞ്ഞ് ജോഷി രഞ്ജി പണിക്കർ സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്നു. അത് തന്നെ ആയിരുന്നു ഈ സിനിമയുടെ ഹൈപ്പ്.1998 ഓണം റിലീസ് ആവേണ്ട ചിത്രം, പക്ഷെ കോണ്ട്രവേഴ്‌സി അന്നും ഉണ്ടല്ലോ, പത്രം എന്ന പേര് ആയത് കൊണ്ട്. അതിൽ അർത്ഥ ഇല്ലെന്ന് തെളിയിച്ച ചിത്രം.
കിംഗ് എന്ന ഷാജി കൈലാസ് രഞ്ജി പണിക്കർ സിനിമ കഴിഞ്ഞ് ജോഷിയും ആയി കൈകോർത്ത ലേലം സൂപ്പർ ഹിറ്റ് ആയതിനു ശേഷം വരുന്നു രണ്ടാമത്തെ ജോഷി രഞ്ജി സുരേഷ് ചിത്രം. വേറെ എന്ത് വേണം ഇതിനെ വരവേൽക്കാൻ. പക്ഷെ 1998 ഇറങ്ങേണ്ട പടം ഇറങ്ങിയത് 1999 ഫെബ്രുവരി 15 തിയതി തികൾ. അന്ന് ആദ്യം ആയിരിക്കും ഒരു സിനിമ തികളായ്ച റിലീസ് ആവുന്നത്, കാരണം കുറച്ച് കാലം പടം റിലീസ് നീട്ടി വെച്ചല്ലോ. അതും ആകാംഷക് കാരണം ആയി. പടം എന്നാവും റിലീസ് എന്ന് അറിയാതെ കാത്ത് ഇരിന്നു.
അങ്ങനെ എഫ് ഐ ആർ റിലീസ് പ്രകാപിച്ചു ജനുവരി 21 1999. ഷാജി കൈലാസ് ഡെന്നിസ് ജോസഫ് സുരേഷ് ഗോപി, ഷാജി കൈലാസ് ആക്ഷൻ പടങ്ങൾ ചെയ്തു തുടങ്ങിയത് മുതൽ രഞ്ജി, രഞ്ജിത്, ആയിരുന്നു സ്ഥിരം തിരക്കഥ. ഇതിന്റെ ഇടയിൽ മഹാത്മ ദി ഗ്രേറ്റ് എന്ന സിനിമ ടി ദാമോദരൻ മാഷും ആയി ചെയ്തിരുന്നു. അങ്ങനെ എഫ് ഐ ആർ കണ്ടു. പടം മോശം ആയില്ല. മലയാളം സിനിമയിൽ എണ്ണം പറഞ്ഞ വില്ലൻ മാരിൽ ഒരാൾ എഫ് ഐ ആർ ൽ ആണ്. എന്നിട്ടും പത്രം എന്നാണ് റീലീസ് എന്നതിന് ഒരു വ്യക്തത ഇല്ലായിരുന്നു.അങ്ങനെ എഫ് ഐ ആർ ഇറങ്ങി 25 ദിവസം കഴിഞ്ഞപോൾ അധികം മുൻ അറിയിപ്പ് കൂടാതെ പത്രം ഫെബ്രുവരി 15 ന് റിലീസ്.
എറണാകുളം സവിതയിൽ നിന്നും കണ്ട് പടം. നല്ല തിരക്ക് ആയിരിന്നു. കാരണം കുറച്ച് നാൾ റിലീസ് മാറ്റി വെച്ചതിന്റെ യും ലേല തിന്നു ശേഷം രഞ്ജി യുടെ തിരക്കഥ യിൽ ജോഷി, സുരേഷ് ഗോപിയെ വെച്ച് ചെയ്ത പടം. ഒരു തരി ബോർ അടിപിക്കാതെ ജോഷി നന്നായി സ്ക്രീൻ പ്രേസേന്റ് ചെയ്ത പടം ബ്ലോക്ക്‌ബ്ലസ്റ്റർ തന്നെ ആയിരുന്നു. മുരളിയുടെ കഥാപാത്രം കൈയടി വാങ്ങി, മഞ്ജു വാരിയർ ന്റെ അത് വേറെ ഉള്ള കരിയർ ബെസ്റ്റ്. ബിജു മേനോന്റെ സൂപ്പർ പെർഫോമൻസ്. പിന്നെ ഇവരെ കാളും ഒക്കെ പ്രശംസ പിടിച്ച് പറ്റിയത് വിശ്വനാഥൻ എന്ന എൻ എഫ് വർഗീസ് ന്റെ ഗംഭിര അഭിനയവും.
പിന്നെ അഭിനയിച്ച എല്ലാവരും നന്നായി എന്ന് തന്നെ പറയാം. മഞ്ജുവിനു ഏഷ്യാനെറ്റ് ഫിലിംfare അവാർഡ് വരെ കിട്ടി,ബിജു മേനോനും അവാർഡിന് അർഹനായി. കാത്തിരിപ്പ് വെറുതെ ആയില്ല. ആ കൊല്ലതെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി പത്രം. എന്റെ അറിവ് ശെരി ആണെങ്കിൽ ആ കൊല്ലം നല്ല കുറച്ച് പടങ്ങൾ ഉണ്ടായിരിന്നു. ഫ്രണ്ട്സ്, എഫ് ഐ ആർ, ഉസ്താദ്, കണ്ണെഴുതി പൊട്ടും തൊട്ട്, വാനപ്രസ്‌തം, വാഴന്നൂർ, മേഘം,വാസന്തി എനിവ .ആ കൊല്ലം രണ്ടാം സ്ഥാനതിന് (ഫ്രണ്ട് കഴിഞ്ഞ് ) അർഹിക്കുന്ന ബ്ലോക്ക് ബ്ലസ്റ്റർ പടം പത്രം ആയിരുന്നു എന്നുമാണ് പോസ്റ്റ്.