ഡെപ്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശ്നം


പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിജു വിത്സണ്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുദേവ് നായര്‍, ഇന്ദ്രന്‍സ്, ടിനി ടോം, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കയാദു ലോഹന്‍ ആണ് നായിക. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്‌.

കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിച്ചത്, വിനയൻ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്, തിയേറ്ററിൽ ചിത്രം കാണാൻ കഴിയാത്ത പലരും കഴിഞ്ഞ ദിവസം ആണ് ചിത്രം കണ്ടത്, സിനിമയെക്കുറിച്ച് നിരവധി അഭിപ്രായങ്ങളും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്, അതിൽ ഒരു അഭിപ്രായമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ജിൽ ജോയ് ആണ് ഈ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്, ചിത്രത്തിൽ പൂനം ബാജ്വ യ്ക്ക് പകരം റാണിയായി വരേണ്ടിയിരുന്നത് ഹണി റോസ് ആയിരുന്നു എന്നാണ് ഇയാൾ പറയുന്നത്. എങ്കിൽ ആണ് കഥാപാത്രം കുറച്ചൂടെ നന്നായി വന്നേനെ..

ഡെപ്ത് ഇല്ലാത്ത കഥാപാത്രങ്ങളാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശ്നം..അതുകൊണ്ട് തന്നെ പല ഇമോഷണൽ സീനുകളും വർക്ക് ആയില്ല.. എന്നാണ് ഈ യുവാവ് പറയുന്നത്.സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ,

സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.