ദീപ്തി സതിയുടെ പുറകിൽ നിൽക്കുന്ന ഈ താരത്തിനെ മനസ്സിലായോ


സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബി​ഗ് ബജറ്റ് ചിത്രം ആയിരുന്നു പത്തൊൻപതാം നൂറ്റാണ്ട്, നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വേഷമിട്ട ചിത്രം ഈ വർഷം ഓണത്തിന് റിലീസ് ആയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകുർ ചരിത്രമാണ് ചിത്രം പറയുന്നത്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലനാണ് സിനിമ നിർമ്മിച്ചത്. രണ്ടു മൂന്നു ദിവസം മുൻപാണ് ചിത്രം ആമസോണിൽ റിലീസ് ചെയ്തത്, ഇപ്പോൾ ചിത്രത്തിലെ ഒരു നായികയെ തിരക്കിയുള്ള ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ദീപ്തി സതിക്കൊപ്പം സ്‌ക്രീനിൽ എത്തിയ നായികയെ തിരക്കിയാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഈ ഒരു സീനിൽ ദീപ്തി സതിയുടെ പിന്നിൽ നിൽക്കുന്ന ഈ പെൺകുട്ടി ആരാണ് ? എവിടെയൊ കണ്ട് നല്ല പരിജയം . Google ഒക്കെ തപ്പി പക്ഷെ കിട്ടിയില്ല.
അറിയാകുന്നവർ പറഞ്ഞുതരുക എന്നാണ് ഈ താരത്തിന്റെ ചിത്രം പങ്കുവെച്ച് ദിഗംബരൻ ശിവയോഗി കുറിച്ചത്.

വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് മുന്നേ പ്രചാരണങ്ങളില്‍ നിറഞ്ഞിരുന്നത്. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിലാണ് വിനയൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഒരുക്കിയിരിക്കുന്നത് എന്നത് തിയറ്റര്‍ കാഴ്‍ച സാക്ഷ്യപ്പെടുത്തും. മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് മറുപേരായി മാറുകയാണ് ‘പത്തൊമ്പതാം നൂറ്റാണ്ടും’. ചരിത്രത്തിന്റെ ഏറ്റുപറച്ചലുകളിലൂടെ മാത്രം പരിചയമുള്ള ഒരു കാലഘട്ടത്തെ സര്‍ഗാത്മകമായി ചിത്രീകരിക്കുന്നതില്‍ വിനയൻ കാട്ടിയിരിക്കുന്ന മികവ് അതുല്യമാണ്. ഗഹനമായ ഗവേഷണം അവശ്യമായ കഥാപരിസരത്തിന് അതേ ഗൗരവം നല്‍കിയാണ് തിരക്കഥാകൃത്ത് കൂടിയായ വിനയൻ സിനിമയെ സമീപിച്ചിരിക്കുന്നത്.

ചരിത്രത്തിന്റെ രേഖപ്പെടുത്തിയും പറഞ്ഞുകേട്ടതുമായ മാത്രം വഴികളിലൂടെ സഞ്ചരിക്കാതെ സിനിമാ അനുഭവത്തിനായി വിനയൻ സ്വന്തം വീക്ഷണങ്ങളും ഭാവനയും ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ തിരക്കഥാരചനയില്‍ ആവോളം ഉപയോഗിച്ചിട്ടുമുണ്ട്. വൻ താരനിരയോടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ്‍മയില്‍ വലിയ ക്യാൻവാസില്‍ ഒരുങ്ങിയിരിക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ സര്‍ഗ്ഗാത്മക സംഘാടകൻ എന്ന നിലയില്‍ വിനയന്റെ പേര് ചിത്രത്തിന്റെ നിരൂപണങ്ങളില്‍ തീര്‍ച്ചയായും തിളങ്ങും.