പണി കിട്ടിയെന്നു അപ്പോഴാണ് മനസ്സിലായത്, ഗർഭകാല വിശേഷങ്ങളുമായി പാർവതി

പ്രേഷകർക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു പാർവതി വിജയ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ഹിറ്റ് ടെലിവിഷൻ സീരിയലിൽ കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ശീതൾ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. പരമ്പരയിലെ തന്നെ ക്യാമറ മാൻ ആയ അരുണിനെ ആണ് താരം പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞതോടെ താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. അടുത്തിടെ ആണ് താരം ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് പാർവതിയുടെ ചേച്ചിയും നടിയുമായ മൃദുല വിജയ് പങ്കുവെച്ചിരുന്നു. പാർവതിയുടെ ഗർഭകാല ചിത്രങ്ങളും ബേബി ഷവർ ചിത്രങ്ങളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രസവത്തെ കുറിച്ചും ഗർഭകാല വിശേഷങ്ങളെ കുറിച്ചും പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പാർവതി.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ, എന്റേത് ഒരു പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം അമിതമായി വണ്ണം വെക്കുന്നുണ്ടായിരുന്നു എനിക്ക്. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോൾ ആണ് എനിക്ക് പിസിഓഡി ഉണ്ടെന്നു അറിയുന്നത്. ഒരു വർഷത്തേക്ക് കുട്ടികൾ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ശേഷം ഹോമിയോ മരുന്ന് കഴിച്ചിരുന്നു. അങ്ങനെ പ്രെഗ്നൻസിയുടെ തുടക്കത്തിൽ തന്നെ പ്രെഗ്നന്റ് ആണോ എന്ന ചില സംശയങ്ങൾ ഒക്കെ തോന്നി തുടങ്ങിയിരുന്നു. ഛർദി ഒക്കെ തുടങ്ങിയപ്പോൾ ആണ് ഈ സംശയം കൂടുതൽ ബലപ്പെട്ടത്. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോൾ ഡബിൾ ലൈൻ കാണിച്ചു. അപ്പോൾ ഒരുപാട് ഹാപ്പി ആയി. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും വലിയ സന്തോഷത്തിൽ ആയിരുന്നു.

അങ്ങനെ ഹോസ്പിറ്റലിൽ പോയി ആദ്യ സ്കാനിങ്ങിൽ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ല എന്ന് അറിഞ്ഞു. ഒരുപാട് സങ്കടപെട്ട ദിവസങ്ങൾ ആയിരുന്നു അത്. അതിനു ശേഷം രണ്ടു ആഴ്ച കഴിഞ്ഞു വീണ്ടും സ്കാൻ ചെയ്തപ്പോൾ ഹാർട്ട് ബീറ്റ് ഉണ്ടെന്നും ഹെൽത്തി പ്രെഗ്നൻസി ആണെന്നും അറിഞ്ഞതോടെയാണ് ആശ്വാസം ആയത്. പ്രെഗ്നൻസി ടൈമിൽ ഇടയ്ക്കിടയ്ക്ക് വയറുവേദന വരുമായിരുന്നു. ആദ്യമൊക്കെ ഇത് ഈ സമയത്ത് സാധാരണമാണെന്നു കരുതി. എന്നാൽ വേദന സഹിക്കാൻ കഴിയാതെ ആശുപത്രിയിൽ പോയപ്പോഴാണ് ലോ ലൈൻ പ്ലാസന്റയായിരുന്നു എന്ന് അരിഞ്ഞത്.