സൂപ്പർസ്റ്റാറുകളുടെ സിനിമകളിൽ സ്ഥിര സാനിദ്ധ്യം ആയിരുന്നു പാർവതി


പാർവതിയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു കാലത്തു എല്ലാവർക്കും ഇഷ്ടമായിരുന്നു പാർവതിയെ. നായികാ ദാരിദ്ര്യം അനുഭവിച്ചിരുന്ന മോളിവുഡിൽ പെട്ടെന്ന് തന്നേ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ പാർവതിക്ക് അധികമൊന്നും കഷ്ടപ്പെടേണ്ടി വന്നില്ല. ആൻ ആക്ടര്സ് വിത്ത് എ പേഴ്സണാലിറ്റി. അതായിരുന്നു പാർവതി.

യുവ സൂപ്പർതാരങ്ങളുടെ സിനിമകളിൽ അവർ സ്ഥിരം സാന്നിധ്യമായി. അതും ശക്തമായ, സ്പേസ് ആൻഡ് ഡെപ്ത് ഉള്ള റോളുകളുമായി. കാഞ്ചന മാലയായും, ടെസ്സയയും, ആർ ജെ സാറയായും, ജെനി യായും മലയാളികളുടെ സ്നേഹം പിടിച്ചു പറ്റാൻ അവർക്കായി. കാര്യങ്ങളെല്ലാം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഒരുപ്രസ് മീറ്റ് ഇൽ മമ്മൂട്ടി യുടെ കസബയെ പറ്റി പാർവതി പറഞ്ഞത് വൻ വിവാദമായി.

മമ്മൂട്ടി ഫാൻസ്‌ മാത്രമല്ല ബാക്കിയുള്ളവരും ഈ ഒരു സംഭവത്തോടെ പാർവതി യെ വെറുക്കാൻ ആരംഭിച്ചു. ഡബ്ല്യൂ സി സി യുമായുള്ള സഹകരണം കൂടിയായതോടെ അഹങ്കാരി എന്ന് മുദ്ര കുത്തപ്പെട്ടു നിരന്തരമായി ടാർഗറ്റ് അറ്റാക് ന് വിധേയയായി. കസബ അഭിപ്രായത്തോടെ അവസരങ്ങൾ അവർക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ടു. ഓഫ് ബീറ്റ് സിനിമകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതല്ലാതെ, മെയിൻ സ്ട്രീം സിനിമകളിൽ നിന്ന് അവർ പൂർണമായും മാറ്റി നിർത്തപ്പെട്ടു.

അമ്മ യെ വിമർശിക്കുക കൂടി ചെയ്തതോടെ മാറ്റി നിർത്തൽ പൂർണമായി. പ്രഖ്യാപിത വിലക്കൊന്നും ഇല്ലെങ്കിലും ദുൽഖർ ഉൾപ്പെടെ പലരും കസബ വിവാദത്തിന് ശേഷം പാർവതി യുമായി സഹകരിക്കുന്നതിൽ വിമുഖത കാട്ടി എന്ന് അറിയാൻ കഴിഞ്ഞു. പാർവതി വിഷയത്തിൽ കൂടുതൽ നഷ്ടം പാർവതി ക്കോ അതോ മലയാള സിനിമക്കൊ എന്ന് ഇടയ്ക്കു ഞാൻ ചിന്തിക്കാറുണ്ട്. പാർവതി ഒത്തിരി സിനിമകൾ ഒന്നും ഇല്ലെങ്കിലും നന്നായി തന്നെ ജീവിച്ചു പോകും.

പക്ഷെ മലയാളത്തിലെ ഇപ്പോഴത്തെ നായികമാരുടെ ലൈൻ അപ്പ് കണ്ടാൽ, പാർവതി യെ പോലെ നല്ല കാരക്ടർസ് പുൾ ഓഫ് ചെയ്യാൻ പറ്റിയ ഒരാൾ പോലും ഇല്ലാ എന്ന് മനസിലാകും. പുള്ളിക്കാരിയുടെ ഓൺ സ്ക്രീൻ ചാമ് നും സ്ക്രീൻ പ്രെസെൻസ് നും വട്ടം വെക്കാൻ (ഉദാഹരണം ചാർലി) ഇപ്പോഴും ആരുമില്ല. അവരുടെ നല്ല പ്രായം കഴിഞ്ഞു പൊക്കൊണ്ടിരിക്കുന്നു. അവരെ പോലുള്ള നടിയെ ചില നിസ്സാര കാരണങ്ങളാൽ ഒഴിവാക്കി കൊണ്ടിരുന്നാൽ മലയാള സിനിമാക്കും സിനിമ സ്നേഹികൾക്കുമാണ് കൂടുതൽ നഷ്ടം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നുമാണ് പോസ്റ്റ്.