യുവാവിനെതിരെ പാർവതി രംഗത്ത്, നടപടി ഉടൻ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാർവതി തിരുവോത്ത്. നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് തുടക്കം കുറിച്ച താരം പിന്നീട് വര്ഷങ്ങളോളം സിനിമ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ആരാധകരെ അതിശയിപ്പിക്കുന്ന മേക്കോവറുമായാണ് പാർവതി തിരിച്ച് വന്നത്. അഭിനയ ശൈലിയിൽ ആയാലും ലുക്കിൽ ആയാലും എല്ലാം പഴയ പാർവതിയെ ഓർമിപ്പിക്കാത്ത തരത്തിലെ മേക്കോവർ ആയിരുന്നു പാർവതിയുടേത്. പലർക്കും നോട്ട് ബുക്കിൽ അഭിനയിച്ച താരമാണ് ഇതെന്ന് വിശ്വസിക്കാൻ ആയിട്ടില്ല എന്നതായിരുന്നു സത്യം. വർഷങ്ങൾക്ക് ശേഷം തിരികെ എത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. നായിക പ്രാധാന്യമുള്ള കഥാപാത്രം ചെയ്യാനും തിരഞ്ഞെടുക്കാനും പാർവതി കാണിച്ച ശ്രദ്ധ തന്നെയാണ് അതിന്റെ കാരണവും. താരം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ചിത്രങ്ങളിൽ ആണ് കുറഞ്ഞ കാലയളവിനുള്ളിൽ പാർവതി അഭിനയിച്ച് കഴിഞ്ഞത്.

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്ക് ഒപ്പവും നായിക വേഷം ചെയ്യാൻ പാർവതിക്ക് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം നായിക വേഷത്തിൽ എത്താൻ പാർവതിക്ക് കഴിഞ്ഞു. സിനിമയിൽ മാത്രമല്ല സമൂഹത്തിൽ നടക്കുന്ന എല്ലാ ആനുകാലിക വിഷയങ്ങളിലും തൻറെ അഭിപ്രായങ്ങളും മറ്റും ഒരു മടിയും കൂടാതെ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താരം കൂടിയാണ് പാർവതി. അത് കൊണ്ട് തന്നെ ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോൾഡ് ആയി നില്ക്കാൻ താരത്തിന് കഴിയാറുമുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നിരവധി വിമർശനങ്ങൾക്കും താരം ഇര ആയിട്ടുണ്ട്. ഇപ്പോഴിതാ പാർവതി ഒരു യുവാവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

വർഷങ്ങൾക്ക് മുൻപ് പാർവതി തന്റെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് ആണ് അഫ്‌സൽ എന്ന യുവാവിനെ പരിചയപ്പെടുന്നത്. 2017 ൽ ആണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ അതിനു ശേഷം പല തവണ ഈ യുവാവ് പാർവതിയുമായുള്ള പരിചയം ദുർവിനിയോഗം ചെയ്യാൻ തുടങ്ങുകയായിരുന്നു. ഇദ്ദേഹം നിരന്തരം പാർവതിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇയാളുടെ ശല്യം വീട്ടിലും എത്തിയപ്പോൾ പാർവതി യുവാവിനെതിരെ പോലീസിൽ പരാതി പെടുകയായിരുന്നു. കൊല്ലം സ്വദേശിയാണ് യുവാവ്. യുവാവിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതാണ് എന്ന് പോലീസ് അറിയിച്ചു.