നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് പാർവതി തിരുവോത്ത്, വളരെ വ്യത്യസ്തമായ അഭിനയ രീതി തന്നെയാണ് പാർവതിയെ മറ്റുള്ള നടിമാരിൽ നിന്നും വേർതിരിച്ച് നിർത്തുന്നത്, നല്ലൊരു ഭരതനാട്യം നർത്തകികൂടിയായ പാർവതി ടെലിവിഷൻ അവതാരികയായിട്ടായിരുന്നു തന്റെ കരിയറിനു തുടക്കമിടുന്നത്. കിരൺ ടിവി അവതാരികയായിരിയ്ക്കുമ്പോളാണ് ഔട്ട് ഓഫ് സിലബസ് എന്ന 2006-ൽ പുറത്തിറങ്ങിയ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
ആ വർഷം തന്നെ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക്ക് എന്ന സിനിമയിലെ മൂന്നു നായികമാരിൽ ഒരാളായി ശ്രേദ്ധേയമായ വേഷം ചെയ്തു. കഴിഞ്ഞ ദിവസം പാർവതി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ് ചെയ്തിരുന്നു, രാവിലെ ഒരു കടയിലിരുന്ന് സുഹൃത്തിന് ഒപ്പം ദോശയും ഇഡ്ഡലിയും ഒക്കെ കഴിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്, എന്റെ ഇഡലി ഞാൻ തരൂല്ല എന്ന വളരെ രസകരമായ കാപ്ഷനാണ് പാർവതി പോസ്റ്റിനു നൽകിയത്, ഇതിനു പിന്നാലെ രസകരമായ കമെന്റുകൾ ആണ് പാർവതിയുടെ ചിത്രത്തിന് വരുന്നത്,
പാർവതി ആദ്യമായി പ്രധാന നായികവേഷം ചെയ്യുന്നത് 2007- ൽ ഇറങ്ങിയ കന്നഡ ചിത്രമായ “Milana” യിലാണ്. പുനീത് രാജ്കുമാർ നായകനായ ചിത്രം വലിയ സാമ്പത്തികവിജയം നേടിയിരുന്നു. ആ സിനിമയിലെ പാർവതിയുടെ അഭിനയം കന്നഡ പ്രേക്ഷകരുടെ പ്രശംസനേടി. തുടർന്ന് ആ വർഷം തന്നെ സിബിമലയിൽ – മോഹൻലാൽ ചിത്രമായ ഫ്ലാഷ്- ൽ നായികയായി. 2008- ൽ പൂ എന്ന തമിഴ് സിനിമയിലെ പാർവതിയുടെ അഭിനയം നിരൂപക പ്രശംസ നേടുകയും ആ വർഷത്തെ മികച്ച തമിഴ് നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി അവാർഡും ഈ സിനിമയിലൂടെ പാർവതി നേടിയെടുത്തു. 2011-ൽ പുറത്തിറങ്ങിയ ലിജൊ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെയാണ് പാർവതി പിന്നീട് മലയാള സിനിമയിൽ ശ്രേദ്ധേയയാകുന്നത്. അഞ്ജലിമേനോൻ സംവിധാനം ചെയ്ത് 2014- ൽ റിലീസായ ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയിലെ സാറ എന്ന കഥാപാത്രം ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള ഫിലിം ഫെയർ അവാർഡ് പാർവതിയ്ക്ക് നേടിക്കൊടുത്തു.