ഒരേ സമയത്ത് ക്ലാഷ് റിലീസ് ആയ രണ്ട് സിനിമകൾ ആയിരുന്നു മോഹൻലാലിന്റെ മാടമ്പിയും മമ്മൂട്ടിയുടെ പരുന്തും, ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ആയിരുന്നു മാടമ്പി, പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. അതുപോലെ പത്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരുന്ത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍.
ലക്ഷ്മി റായ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ജയന്‍ ചേര്‍ത്തല, സൈജു കുറുപ്പ്, ദേവൻ, കെ പി എ സി ലളിത, അഗസ്റ്റിൻ, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിലും ചില സാമ്യങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുകയാണ് സിനിഫൈലിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, രണ്ട്പടവും ഫിനാൻസ് ബേസ്ചെയ്ത കഥയാണ് പറയുന്നത് പരുന്തിന്റെ പോസ്റ്ററിൽ പണത്തിനുമീതെ പറക്കുന്ന പരുന്ത് എന്ന ടാഗ് ലൈൻ ഉണ്ടായിരുന്നു.
മാടമ്പിയിൽ ജഗതി -പണത്തിനുമീതെ പരുന്തും പറക്കില്ല എന്നല്ലേ? ലാലേട്ടൻ -പണത്തിനുമീതെ പരുന്ത് പറക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല.. എനിക്കുമീതെ ഒരു പരുന്തും പറക്കില്ല അഥവാ പറന്നാൽ ആ പരുന്തിന്റെ ചിറക് ഞാൻ അരിഞ്ഞു താഴെയിടും പറഞ്ഞപോലെ മാടമ്പി സിനിമ പരുന്തിന്റെ ചിറകരിഞ്ഞു വിന്നർ ആയി എന്റെ ചോദ്യം ഇതാണ് ഈ രണ്ടുഡയലോഗും അങ്ങനെ സംഭവിച്ചുപോയത് ആയിരിക്കുമോ അതോ മനഃപൂർവം ആയിരിക്കുമോ? എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമായിരുന്നു മാടമ്പി, കലാഭ്രാന്ത് മൂത്ത് തറവാട് കടത്തിലാക്കിയ അച്ഛനെ വീട്ടിൽ വരുന്നതിൽനിന്ന് വിലക്കി കുടുംബഭാരം സ്വയം പേറിയ വ്യക്തിയാണ് ഗോപാലകൃഷ്ണപിള്ള. അമ്മയെയും, അനുജനെയും സംരക്ഷിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊ
ബാങ്ക് പലിശ മാത്രം ഈടാക്കി പണം കടംകൊടുത്തിരുന്ന പിള്ള അതിവേഗം നാട്ടുകാരുടെ കണ്ണിലുണ്ണിയാവുകയും ഗ്രാമത്തിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ പിള്ളയുടെ ആഗ്രഹപ്രകാരം ഒരു തന്റേടിയായി വളരാൻ അനുജൻ രാമകൃഷ്ണപിള്ളയ്ക്ക് സാധിച്ചില്ല. പകരം പിള്ളയുടെ ശത്രുക്കളുടെ ഒരു ചട്ടുകമായി മാറുകയായിരുന്നു അവൻ. പിന്നീട് തന്റെ ബുദ്ധി ഉപയോഗിച്ച് അനുജനെ തന്റെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുകയാണ് പിള്ള