എം ജി ശ്രീകുമാറിനോട് പൊട്ടിത്തെറിച്ച് ബീന ആന്റണി


എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരുപാടിയിൽ ബീന ആന്റണി പങ്കെടുത്തപ്പോൾ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. പരുപാടിയിൽ ബീന ആന്റണിയുടെ വിശേഷങ്ങൾ ചോതിക്കുന്നതിനിടയിൽ ബീന ആന്റണിയുടെ ഭർത്താവ് മനോജിനെ കുറിച്ച് എം ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. മനു വന്നില്ലേ എന്ന് ചോദിച്ച് കൊണ്ട് ആണ് മനോജിനെ കുറിച്ചുള്ള ചോദ്യങ്ങൾ എം ജി ചോദിക്കുന്നത്.

മനോജ് വന്നില്ലേ എന്ന് എം ജി ചോദിക്കുമ്പോൾ ഇല്ല എന്നാണ് ബീന ആന്റണി മറുപടി പറയുന്നത്. അത് അങ്ങനെ ആണ് എന്നും തന്നെ ഒരാൾ കഴിഞ്ഞ ദിവസം വിളിച്ചു എന്നും പരുപാടിയിൽ ബീന ആന്റണി വരുന്നുണ്ട് അല്ലെ എന്ന് ചോദിച്ചു എന്നും എം ജി ബീനയോട് പറഞ്ഞു. ഉണ്ട് എന്ന് താൻ മറുപടി പറഞ്ഞപ്പോൾ അതിൽ ഒക്കെ ഒരുപാട് കാര്യം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു എന്നും എം ജി പറഞ്ഞു.

എന്നാൽ അത് കഴിഞ്ഞു താൻ മറ്റൊരാളെ വിളിച്ചു എന്നും അപ്പോൾ അയാൾ ആണ് പറയുന്നത് മനോജ് മുഴുവൻ സമയവും ബാറിൽ ആണെന്നും പെൺകുട്ടികളോട് ഒക്കെ മോശം കമെന്റുകൾ അടിക്കൽ ആണ് പുള്ളിയുടെ രീതി എന്നും ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയാണോ എന്നും എം ജി ബീന ആന്റണിയോട് ചോദിക്കുകയായിരുന്നു. ഇത് കേട്ട് ബീന ആന്റണി അത്ഭുതപെട്ട നിൽക്കുകയും എം ജി പറഞ്ഞത് നിഷേധിക്കുകയും ആണ് ചെയ്തത്.

മനു ഒരിക്കലൂം അങ്ങനെ ചെയ്യില്ല എന്നും വേറെ ആരെ കുറിച്ച് അങ്ങനെ പറഞ്ഞാലും ഞാൻ ഒരു പക്ഷെ വിശ്വസിക്കും എന്നും എന്നാൽ എന്റെ മനു ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല എന്നും ഇത് പോലെ ഉള്ള സംസാരം ആണെങ്കിൽ തനിക്ക് ഈ പരുപാടിയിൽ തുടരാൻ താൽപ്പര്യം ഇല്ല എന്നും ബീന ആന്റണി പറഞ്ഞു. ഇതോടെ എം ജി ശ്രീകുമാറും ദേക്ഷ്യപ്പെട്ടു പരുപാടിയിൽ നിന്ന് ഇറങ്ങി പോകുകയിരുന്നു.

എന്നാൽ തിരിച്ച് വന്ന എം ജി ശ്രീകുമാർ പറഞ്ഞത് മനോജിനെ തനിക്ക് വർഷങ്ങൾ ആയി അറിയാം എന്നും ഇത് പോലെ ക്ളീൻ കാരക്ടർ ഉള്ള ഒരാൾ കുറവ് ആണെന്നും എല്ലാ തരത്തിലും നല്ല സ്വഭാവത്തിന് ഉടമ ആണ് മനോജ് എന്നും എം ജി ശ്രീകുമാർ പറഞ്ഞു. പിന്നെ ഇതൊക്കെ ബീനയെ പ്രാങ്ക് ചെയ്യാൻ വേണ്ടിയാണു പറഞ്ഞത് എന്നും എന്നാൽ ഇത്രയേറെ അത് ബീനയ്ക്ക് കൊള്ളുമെന്ന് കരുതിയില്ല എന്നും ഭർത്താവിനോട് ഇത്രയേറെ സ്നേഹമുള്ള ആൾ ആണ് ബീന എന്നും എം ജി പറയുന്നു.