ദിലീപ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് റൺവേ. ഉദയ് കൃഷ്ണയുടെയും സിബി കെ തോമസിന്റെയും തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ദിലീപിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ മാധവൻ നായികയായി എത്തിയ ചിത്രത്തിൽ ഇന്ദ്രജിത്, റിയാസ് ഖാൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് കരുൺ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ഇപ്പോ ഒരു കാര്യം മനസിലായി വാളയാർ പരമശിവത്തിന് ഇനി വാളയാർ ചെക്ക്പോസ്റ്റ് വഴി സ്പിരിറ്റ് കടത്താൻ പറ്റില്ലെന്ന്. എന്ന് വെച്ച് നമുക്ക് നമ്മുടെ തൊഴിൽ നിർത്താൻ പറ്റുമോടാ ഉവ്വേ?“വർക്കിച്ചായോ എന്റെ ലോഡ് അടുത്ത ഇരുപത്തിനാല് മണിക്കൂറിന് ഉള്ളിൽ വാളയാർ ചെക്ക്പോസ്റ്റ് വഴി കടത്തിയിരിക്കും താൻ ആണാണെങ്കിൽ തടയെടോ.”
അത് വരെ ചിരിച്ചു വൻ ഹാപ്പി മൂഡിൽ നിന്ന് ദിലീപിന്റെ സഡൻ സ്വിച്ച് ഇട്ട പോലെ ഒരു ചേഞ്ച് ഉണ്ട് .വാശി ദേഷ്യം ഒക്കെ വെച്ച് കൊണ്ട്. ദിലീപിന്റെ ഏറ്റവും അടിപൊളി പെർഫോമൻസാണ് ഒന്നാണ് വാളയാർ പരമശിവം. ഒറ്റ ഡയലോഗ് ഇടയിൽ ഉള്ള വോയിസ് മോഡുലേഷൻ ഇമോഷണൽ ചേഞ്ച് ഒക്കെ വൻ രസമാണ്. മലയാളത്തിലെ മാസ്സ് സിനിമകളിൽ വൻ യൂണിക്ക് റോളിൽ അതാണ് വാളയാർ പരമശിവം.
പക്കാ ടോട്ടൽ ഹീറോ ഷോ. ദിലീപ് നന്നായി ചെയ്തിട്ടും ഉണ്ട് . പെട്ടന്ന് തമാശയിൽ നിന്നും വാശിയിലേക്ക് ഉള്ള മൂഡ് ചേഞ്ച് അതാണ് മാസ്സ് ഹൈലൈറ്റ്. ജോഷി സർ മാസ്റ്റർപീസ്. വാളയാർ പരമശിവം എന്നുമാണ് പോസ്റ്റ്. ദിലീപ് നന്നായി ചെയ്തിട്ടുണ്ട് എങ്കിലും, സൈസ് ഇല്ലായ്മയുടെ പ്രശ്നം മാസ്സ് റോളുകളിൽ ബാധിക്കും, സല്ലാപത്തിൽ വന്ന ലൂക്ക് അല്ലാലോ റൺവേ ൽ അത്യാവശ്യം സൈസ് ഒക്കെയുണ്ട് തുടങ്ങിയ കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്.