സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം ആണ് ഇത്


സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് പാപ്പാൻ പ്രിയപ്പെട്ട പപ്പൻ സിനിമ. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം പുറത്തിറങ്ങിയത് 1986 ൽ ആണ്. റഹ്‌മാൻ, തിലകൻ, ജോസ്, ലിസി, ബഹദൂർ, നെടുമുടി വേണു, ഉണ്ണി മേരി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ഭാഗ്യ സംവിധായകർ ആണെങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയെങ്കിലും ഇവരുടെ ആദ്യ ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സുനിൽ കോലാട്ടുകുടി എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സിദ്ദിഖ്-ലാലുമാരുടെ ആദ്യ തിരക്കഥയിൽ പിറന്ന ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം.

സത്യൻ അന്തിക്കാട് സംവിധാനം. ഹരിശ്രീ ഫിലിംസ് ജിഎസ് ഹരീന്ദ്രനാണ് നിർമ്മാണം. ബൈക്ക് ആക്സിഡന്റിൽ സമയമെത്തും മുൻപേ കൊല്ലപ്പെട്ട പപ്പൻ (റഹ്‌മാൻ). അവന്റെ കണക്കുപുസ്തകത്തിൽ ഇനിയും നാളുകളുണ്ട്. കാലൻ (തിലകൻ) പപ്പന്റെ ആത്മാവിനെ മറ്റ് ശരീരങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നു. പോലീസുകാരന്റെ ശരീരത്തിൽ (മോഹൻലാൽ) കയറിപ്പറ്റിയ പപ്പന്റെ ലീലാവിലാസങ്ങളാണ് ചിത്രത്തിൽ.

ഭൂമിയിലെ മനുഷ്യന്റെ ദുഃഖത്തിൽ മരണദേവനും പങ്കു കൊണ്ട കഥ. ഹോളിവുഡിൽ മൂന്ന് തവണ സിനിമയാക്കിയ ഒരു പ്രശസ്‌ത അമേരിക്കൻ നാടകത്തിന്റെ (ഹെവൻ കാൻ വെയ്റ്റ്) ശക്തമായ അനുകരണമുള്ള കഥ. ആലപ്പി രംഗനാഥന്റെ പാട്ടുകളോ കോമഡി രംഗങ്ങളോ ഫാന്റസി കഥയോ ചിത്രത്തെ ഹിറ്റാക്കാൻ സഹായിച്ചില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.