പഞ്ചാബി ഹൗസ് സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിതിൻ ജോസഫ് എന്ന ഒരു ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പഞ്ചാബി ഹൗസ് ഇപ്പോൾ റിലീസ് ആയിരുന്നെങ്കിൽ മണ്ണുണ്ണി വ്ലോഗ്സ് പറയുന്നത് ഇങ്ങനെ, സിനിമയിലെ ഏറ്റവും വല്യ മെയിൽ ഷോവനിസ്റ്റ് ആണ് രമണൻ എന്ന് പറയേണ്ടി വരും. കാരണം പഞ്ചാബി ഹൗസ് ഇൽ രമണൻ മുതലാളിയുടെ കടം തീർക്കാൻ ഗുസ്തി മത്സരത്തിന് നിർബന്ധിതനവുകയാണ്.
ഗുസ്തിയിൽ മുൻപരിചയവമോ ആരോഗ്യമുള്ള ഒരു ശരീരമോ ഇല്ലാത്ത രമണൻ ഗോദയിൽനിന്ന് ഓടി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അപ്പോഴാണ് ആയാൾ തന്നോട് ഗുസ്തി പിടിക്കാൻ പോകുന്ന ആളിന്റെ പേര് കേട്ടത് സോണിയ. തന്നോട് ഗുസ്തി പിടിക്കാൻ വരുന്നത് ഒരു പെണ്ണാണെന്ന് ആ പേര് കേട്ടപ്പോൾ രമണൻ വിചാരിക്കുന്നു. അയാളുടെ ചുണ്ടുകളിൽ ഒരു വഷളൻ ചിരി വിടരുകയായി. ജുബ്ബയുടെ കൈ രണ്ടും മടക്കി കയറ്റി ഉത്സാഹത്തോടെ അയാൾ പറയുന്നു.
സോണിയാ വന്നാട്ടെ പോന്നോട്ടെ. ഒരു പെണ്ണിന്റെ പേര് കേട്ടപ്പോഴേക്കും തനിക്കെതിരെ മത്സരിക്കാൻ പോകുന്നത് ഒരു ഈസി ഓപ്പണേന്റ് ആണെന്നു അയാൾ വിധിയെഴുതി കഴിഞ്ഞു. മത്സരത്തിൽ ലഭിക്കാൻ പോകുന്ന സ്പർശന സുഖം ഓർത്തു അയാളുടെ മനസ്സിൽ ഒരായിരം പൂത്തി രിക്കൽ ഒരുമിച്ചു പ്രകാശിച്ചു. ബാക്കി സ്‌ക്രീനിൽ എന്ത് സംഭവിച്ചെന്നു എല്ലാവർക്കും അറിയാം.
ഇവിടെ രമണന്റെ മനോഭാവം ആണ് പ്രശ്നം. പെണ്ണ് ഗുസ്തി പഠിച്ചിട്ടുണ്ടെങ്കിലും അവൾ വെറും പെണ്ണായതു കൊണ്ട് ഈസി ആയി അവളെ തോൽപ്പിച്ചു മുതലാളിയുടെ കടം വീട്ടാം എന്നുള്ള രമണന്റെ മനോഭാവം. രമണൻ മലയാളി പുരുഷന്മാരുടെ ടിപ്പിക്കൽ മെയിൽ ഷോവനിസ്റ്റ് സ്വഭാവം പേറുന്ന ഒരു കാരക്ടർ മാത്രമാകുന്നു. ഈ സീൻ കണ്ടു ഊറി ചിരിക്കുന്നവർ മലയാളിയുടെ സാംസ്‌കാരിക അപചയത്തിന്റെ നേർ കാഴ്ച ആകുന്നു.
ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തും സ്ത്രീ വിരുദ്ധർ ആണെന്നതിലും അവർക്കു 16ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടിയിട്ടില്ല എന്നുള്ളത്തിലും തർക്കമേതുമില്ല എന്നുമാണ് പോസ്റ്റ്. ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ചിന്താ ശേഷി മാറും. പണ്ട് സിനിമകളിൽ,സ്ത്രീ വിരുദ്ധതയും,ഡബിൾ മീനിങ് കോമഡി (ഒബ്ജെക്റ്റിഫിക്കേഷൻ), റേപ്പ് കോമഡി അടക്കം ഉണ്ടായിരുന്നു. ചിന്തിച്ചു തുടങ്ങിയപ്പോഴും, ആൾക്കാരുടെ നിലവാരം മാറിയപ്പോഴും ചിന്തയും മാറി എന്നാണ് പോസ്റ്റിനു വന്ന ഒരു കമെന്റ്.