മമ്മൂട്ടിയുടെ ഈ സിനിമ പരാജയപ്പെട്ടത് എന്ത് കൊണ്ടാണെന്ന് അറിയാമോ


വിഎം വിനു സംവിധാനം ചെയ്തു 1999-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘പല്ലാവൂര്‍ ദേവനാരായണന്‍, എന്നാൽ ചിത്രം അന്നത്തെ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല, ചിത്രത്തിനെക്കുറിച്ച് ഉണ്ണി ഉണ്ണി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, ഒരുപാട് ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് പല്ലാവൂർ ദേവനാരയണൻ ഉണ്ട് അന്നത്തെ പ്രേക്ഷകർ സ്വീകരിച്ചില്ല….ഗിരീഷ് പുത്തഞ്ചേരിയുടെ മികച്ച തിരക്കഥ തിലകൻ മമ്മൂട്ടി കോംബോ രവീന്ദ്ര സംഗീതംവി. എം വിനു ബ്രില്ലയൻസ് എന്നാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്. മമ്മുക്കയ്ക്ക് ചേരുന്ന വേഷം തന്നെയാണ്..! മമ്മുക്ക വളരേ നന്നായി അഭിനയിച്ചു വളരേ നന്നായി ഒരു പാട്ടും പാടി ഇതിൽ..!

വളരേ നല്ലപടം…! പടം പരാജയപ്പെട്ടത് പടം മൊത്തത്തിൽ സെൻറിമെൻറൽ ആയതുകൊണ്ടാണോ എന്നറിയില്ല..! നല്ലൊരു കുടുംബചിത്രം..! ഇന്നത്തെ പ്രേക്ഷകരും സ്വീകരിക്കില്ല … മമ്മൂട്ടി ഈ ക്യാരക്ടറിന് മിസ്ഫിറ്റ് ആയിരുന്നു… ഒട്ടും ഇഷ്ടമില്ല. മമ്മൂട്ടിയെ വെച്ച് ദേവാസുരം മോഡൽ നോക്കി, കഥ തിരക്കഥ ആയപ്പോൾ പാളി പോയി. ഇക്കാ ചെണ്ട കൊട്ടുന്ന സീൻ തന്നെ ഓവർ ആയിരുന്നു… ഇക്കാക് own വോയ്‌സിൽ പാട്ട് പാടാൻ പിടിച്ച സിനിമ ആണ്, ജയറാം ഒക്കെ ആയിരുന്നേൽ ഓക്കേ സ്വീകരിച്ചേനെ… തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.

എന്നാൽ ദേവനാരായണായി മോഹൻലാലിനെ തീരുമാനിച്ച് കൂടായിരുന്നോ എന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിരുന്നു എന്ന് സിനിമയുടെ സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദേവനാരയണന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ’ എന്നായിരുന്നു. പക്ഷേ വിഎം വിനു എന്ന സംവിധായകന് മമ്മൂട്ടി തന്നെ ഈ റോള്‍ ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മാസും ക്ലാസും നിറഞ്ഞ പല്ലാവൂര്‍ ദേവനാരയണനില്‍ മമ്മൂട്ടി മുഖ്യ കഥാപാത്രമായി. ക്ലാസ് ശൈലിയിലുള്ള പല്ലാവൂര്‍ ദേവനാരായണന്റെ തിരക്കഥ രചിച്ചത് ഗിരീഷ്‌ പുത്തഞ്ചേരി ആയിരുന്നു. പക്ഷേ ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കതെ പോയ ചിത്രം മിനി സ്ക്രീനില്‍ വന്നപ്പോള്‍ കൂടുതല്‍ ജനപ്രിയമായി മാറിയിരുന്നു.