മലയാള സിനിമയിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ യക്ഷിയാണ് സീമന്തിനി


പകൽപ്പൂരം സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ സുദേവ് കെ വി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിലെ യക്ഷികളുടെ പാരലൽ ലോകത്ത് ഏറ്റവും അണ്ടർറേറ്റഡ് ആയി കിടക്കുന്ന ഒരു യക്ഷിയാണ് സീമന്തിനി എന്ന ചീമു. മറ്റു യക്ഷികളിൽ നിന്നും സീമന്തിനി വ്യത്യസ്തയാകുന്നത് എങ്ങനെയെന്ന് വെച്ചാൽ.

സാധാരണ എല്ലാ യക്ഷികൾക്കും ആരെങ്കിലും വഞ്ചിച്ച് കൊലപ്പെടുത്തിയ കദനകഥകളുടെ ഫ്ലാഷ്ബാക്ക് സ്റ്റോറി പറയാനുണ്ടാകും. എന്നാൽ ഗന്ധർവ്വലോകത്ത് നിന്നും ഭൂമിയിലേക്കിറങ്ങി വന്ന കിന്നരയുവതിയായ യക്ഷിയായത് കൊണ്ടാണോ എന്നറിയില്ല സീമന്തിനിക്ക് അങ്ങനെയൊരു ഫ്ലാഷ്ബാക്ക് സ്റ്റോറി ഇല്ല. ഈ യക്ഷി പകയുള്ള ആളിനെ പ്രാപിച്ചേ കൊ ല്ലൂ.

പണ്ട് തന്നെ തളക്കാൻ വന്ന ബ്രഹ്മദത്തൻ തിരുമേനി അമ്പലപരിസരത്തുള്ള ഒരു കന്യകയെ കൊണ്ടുവന്ന് പ്രകോപിപ്പിച്ച് ചിലമ്പിൽ ബന്ധിച്ച് പൂട്ടി. വർഷങ്ങൾക്ക് ശേഷം പുനർജ്ജനിച്ച് ഫീൽഡിലിറങ്ങി ബ്രഹ്മദത്തന്റെ മകൻ ഗൗരീദാസനെ കൊന്ന് പ്രതികാരം ചെയ്യാമെന്ന് വെച്ചപ്പോ മുറപ്പെണ്ണ് അനാമികയെ കളത്തിലിറക്കി അച്ഛന്റെ അതെ തന്ത്രത്തിൽ വീണ്ടും പണി തന്നു. ഇത്രയും ഗതികെട്ട ഒരു യക്ഷി വേറെ കാണുമോ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഐതീഹ്യമാല തൊട്ട് പണ്ടത്തെ കഥകളിലെ മിക്ക യക്ഷികളും പ്രാപിച്ചതിനു ശേഷമാണ് കൊല്ലാറു. യക്ഷി കഥകൾ ബന്ധപ്പെട്ട മിക്ക നോവലുകളിലും അങ്ങനെ ആണ്. ബർഗവീനിലയത്തിലെ യക്ഷി ബുക്കിൽ നഗ്നയാണ് സിനിമയിൽ ആണ് വെള്ള സാരി ആയത്. അത്പോലെ മിക്ക കാര്യങ്ങളിലും സിനിമയിൽ വന്നപ്പോ കുറച്ചു ഫാമിലി ഫ്രണ്ട്ലി ആക്കിയതാണ്. ഇതിൽ അത് അങ്ങനെ ചെയ്തില്ല എന്ന് മാത്രം.

ആകാശഗംഗയും പകൽപൂരവും ഹൊറർ കോമഡി എന്ന ജെനെറിനോട് 100 ശതമാനവും വും നീതി പുലർത്തിയ സിനിമകളാണ്. അതോണ്ട് കൂടുതൽ ലോജിക് ഒന്നും വച്ച് നോക്കേണ്ട എന്നാണ് എൻ്റെയൊരു ഇത്. ഈ സിനിമകൾക്ക് ശേഷം വന്ന ഒരു ഹൊറർ കോമഡി പടവും കൊള്ളില്ല. രോമാഞ്ചം 2ണ്ട്പാർടിൽ ഹൊറർ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, ബാക്കി യക്ഷി സിനിമയിൽ എല്ലാം കേറിയ യക്ഷിയെ തളയ്ക്കുമ്പോൾ നായിക നോർമൽ ആവും. പക്ഷെ ഇവിടെ ആ യക്ഷി ആ പെണ്ണിന്റെ ശരീരം കൂടെ കൊണ്ടല്ലേ പോയത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.