ജയറാമിന്റെ സിനിമ ജീവിതത്തിലെ മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ഈ ചിത്രത്തിലേത്


കല്ലൂർ ടെന്നീസിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് പൈതൃകം. 1993 ൽ ഇറങ്ങിയ ഈ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, നരേന്ദ്ര പ്രസാദ്, മണിയൻ പിള്ള രാജു, ഗീത, പദ്മിനി, ബോബി കൊട്ടാരക്കര, നന്ദിത ബോസ്, സിന്ധു ശ്യാം തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പ്രശാന്ത് കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയറാമിന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസ് ആണ് 1993ൽ ജയരാജ്‌ സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രം. നരേന്ദ്ര പ്രസാദ്, ഗീത, സുരേഷ് ഗോപി, മണിയൻ പിള്ള രാജു അങ്ങനെ എല്ലാവരും മത്സരിച്ചു അഭിനയിച്ച ചിത്രമാണ് ഇത്.

ഈ സിനിമ തിയേറ്ററിൽ വിജയമായിരുന്നോ?ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവർ ആരെങ്കിലും ഉണ്ടോ ഇവിടെ? ഈ സിനിമയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം പറയാമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. സുരേഷ് ഗോപിയും നരേന്ദ്ര പ്രസാദും ആണ് ഹൈലൈറ്റ്. ജയറാം അദ്ദേഹം ഒരുപാട് ചെയ്തിട്ടുള്ള ടിപ്പിക്കൽ പാവത്താൻ റോൾ തന്നെയല്ലേ. പടം നല്ല പരാജയമായിരുന്നു.

അന്ധവിശ്വാസത്തിൽ നിന്നും വിശ്വാസിയാകുന്ന കഥ ജാതകം കാരണം ജയറാമിൻറ്റെ ജീവിതം അവസാനിക്കുന്നു, നല്ല സിനിമ അന്നും ഇപ്പോഴും ഇനി എപ്പോഴും എനിക്ക് ഇഷ്ട്ടപെട്ട ജയരാജിന്റെ സിനിമ ഇതിലെ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു സ്വയം വരമായി മനോഹരിയായി പിന്നെ നീലൻജനപ്പൂവിൽ എല്ലാം ഒന്നിനോന്ന് മെച്ചം, ശരാശരി വിജയം നേടി. നരേന്ദ്ര പ്രസാദ്ന്റെ മികച്ച അഭിനയം തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.