പരസ്പരം കേൾക്കുക, മനസിലാക്കുക എന്നതിനോളം വലിയ പ്രണയം ദാമ്പത്യത്തിൽ ഇല്ല


അനൂപ് മേനോന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പ്രദർശനത്തിന് എത്തിയ ചിത്രം ആണ് പദ്‌മ. നിരവധി പേരാണ് ചിത്രം കണ്ടു പോസിറ്റീവ് പ്രതികരണം അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. നിരവധി നല്ല അഭിപ്രായം ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പദ്‌മ സിനിമയെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയസൂര്യയുടെ ആ ലാസ്റ്റ് ഡയലോഗ് ഒഴിച്ച് കഴിഞ്ഞാൽ എനിക്ക് വളെരെ നന്നായി ഇഷ്ട്ടപ്പെട്ടൊരു സിനിമ. മറക്കാൻ തുടങ്ങുമ്പോൾ ജീവിതത്തിൽ മാജിക്കുകൾ സംഭവിക്കും എന്നതിൽ ഞാനും വിശ്വസിക്കുന്നു. പ്രണയവും കാ മവും ഒക്കെ ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും തോന്നികൊണ്ടേയിരിക്കും. പരസ്പരം കേൾക്കുക, മനസിലാക്കുക എന്നതിനോളം വലിയ പ്രണയം ദാമ്പത്യത്തിൽ ഇല്ല.

അനൂപ് മേനോന്റെ സംവിധാനം വളെരെ ഇഷ്ടമായി, വളെരെ തന്മയത്വതോടെ കഥ പറയുന്ന രീതി രസമാണ്. സ്ത്രീകളുടെ അവിഹിതം മാത്രം സിനിമയിൽ പറഞ്ഞതിനോട് സംവിധായകനോട് നീരസമുണ്ട്. എല്ലാ സ്ത്രീകൾക്കും ആണുങ്ങളോടുള്ള സൗഹൃദങ്ങൾ ശാരീരികബന്ധത്തിനുള്ളതല്ല എന്ന് കൂടി ഞാൻ പറയുന്നു. നല്ല രസമുള്ള പാട്ടുകൾ ഉണ്ടായിരുന്നു.

ചില സ്ത്രീകൾ പദ്മയെ പോലെയാണ് നഗരത്തോട് അവർ അടുക്കില്ല, ഇനിയിപ്പോൾ അടുത്താലും അത് വല്ലാത്തൊരു മുഴച്ച് നിൽക്കലാകും. ചില പുരുഷന്മാർ രവിയെ പോലെയാകും മുഴുവനായും തന്റെ പ്രിയതമയിൽ ജീവിക്കുന്നവരുമാകും, സിനിമ ഇഷ്ട്ടായി. വേറെ ഒരു ജോണറിൽ അനൂപ് മേനോന്റെ സംവിധാനത്തിൽ ഒരു സിനിമ വന്നാൽ നന്നായിരിക്കും. അനൂപ് മേനോൻ നല്ല നടനും സംവിധായകനുമാണ് എന്ന് തെളിയിച്ചിരിക്കുന്നു എന്നുമാണ് പോസ്റ്റ്.

ജയസൂര്യ വെറുതെ ബോർ ആക്കി. അനൂപ് മേനോൻ തന്നെ വോയ്സ് ഓവർ ചെയ്താൽ മതിയാരുന്നു മറ്റൊരു രീതിയിൽ. ഈ സിനിമ മോഹൻലാൽ ചെയ്തിരുന്നേൽ സുപ്പർ ഹിറ്റ് ആയേനെ, എനിക്ക് എന്തോ പുള്ളിയുടെ പടങ്ങളോട് വല്ലാത്ത ഇഷ്ടം ആണ്.ഇടയ്ക് ചില അനൂപ് മേനോൻ സ്റ്റഫ്‌സ് ഒഴിച്ച് നിർത്തിയാൽ, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.