തിരുവനന്തപുരത്ത് സദ്യയുടെ കൂടെ ‘ബോളി ‘ മസ്റ്റ് ആണ്, അതുപോലെയാണ് അനൂപ് മേനോന്റെ സിനിമയിലെ കാര്യം


അനൂപ് മേനോൻ സംവിധാനം ചെയ്‍ത ചിത്രമാണ് ‘പദ്‍മ’. അനൂപ് മേനോൻ നായകനായും സുരഭി ലക്ഷ്‍മി നായികയായിട്ടുമായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ‘പദ്‍മ’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്, ഒടിടി പ്രദർശനത്തിന് എത്തിയ ചിത്രത്തിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ ആണ് ആളുകൾ പങ്കുവെക്കുന്നത്, അതിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് സിനിഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് പങ്കുവെച്ച ഒരു പോസ്റ്റാണ്, തിരുവനന്തപുരത്ത് സദ്യയുടെ കൂടെ ‘ബോളി ‘ മസ്റ്റ് ആണ്.. വടക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് അതൊരു പ്രേത്യേകതയായ് തോന്നും.. അത്പോലെയാണ് അനൂപ് മേനോൻ സിനിമകളിൽ അവിഹിതം. അത് മസ്റ്റ് ആണ്.. ☺️ പദ്മ, ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമായാണ് തോന്നിയത്.. പക്ഷെ അനൂപ് മേനോൻ മാറി ചിന്തിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും..! എന്നാണ് പോസ്റ്റിൽ പറയുന്നത്.

ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ് അനൂപ് മേനോൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊജക്ട് ഡിസൈനർ ബാദുഷയാണ്. എഡിറ്റിംഗ് സിയാൻ, കലാസംവിധാനം ദുന്‍ദു രഞ്‍ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

അനൂപ് മേനോൻ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘വരാലാ’ണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ. നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്‍ണൻ, സായ്‍കുമാര്‍, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, ജയകൃഷ്‍ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി എന്നിവര്‍ക്കൊപ്പം മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.