എല്ലാ രീതിയിലും മികച്ച ഒരു ചിത്രം ആണ് വടക്കൻ വീരഗാഥ


എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത  ചിത്രം ആണ് ഒരു വടക്കൻ വീരഗാഥ. പി വി ഗംഗാധരൻ ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടി ആണ് പ്രധാന വേഷത്തിൽ എത്തിയത്. മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, ബാലൻ കെ നായർ, ക്യാപ്റ്റൻ രാജു, മാധവി തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചരിത്രത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രം ഹിറ്റ് ആകുകയും ചെയ്തിരുന്നു.

ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മോസസ് ആന്റണി എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു വടക്കൻ വീരഗാഥ. എം ടി യുടെ കൈയ്യൊപ്പുള്ള മികച്ച തിരക്കഥ ഹരിഹരൻ എന്ന മാസ്റ്റർ ഡയറക്ടർ ഇങ്ങനെ.

ഒരു സിനിമ മലയാളത്തിൽ ഇതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. തന്റെ 38ആം വയസ്സിൽ മമ്മൂട്ടി എന്ന നടൻ പകർന്നാടിയ ചന്തു. പിന്നെന്താല്ലാം പാടിനടന്നു പാണർ ചന്തുവിനെ പറ്റി നിങ്ങളുടെ നാട്ടിൽ.അപാരമായ ശബ്ദനിയന്ത്രണം ബാലൻ കെ നായർ .സുരേഷ് ഗോപി ക്യാപ്റ്റൻ രാജു മാധവി ,ഗീത ,ചിത്ര എല്ലാവരും മികവുറ്റ അഭിനയം കാഴ്ചവെച്ചു. ഈ സിനിമയെ കുറിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ പറയുമോ എന്നുമാണ് പോസ്റ്റ്.

 

ഒരു ഒന്നൊന്നര ചിത്രം. എല്ലാ ഘടകവും വളരെ മെച്ചം, എല്ലാം കൊണ്ടും ‌‌ ഒരു പെർഫെക്റ്റ് മൂവി. അന്ന്, ഏകദേശം 30 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ചിത്രം എന്നു വായിച്ചതായി ഓ൪ക്കുന്നു, ഇത് പോലെ മമ്മൂട്ടി തകർത്ത് അഭിനയിച്ച മറ്റൊരു ചിത്രം ഉണ്ടോ? മമ്മൂട്ടിയും സുരേഷ് ഗോപിയും എല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രം, മാധവി ഏറ്റവും സുന്ദരിയായി എത്തിയത് ഇതിൽ ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.