നിങ്ങളെ നമ്മക്ക് വിശ്വാസം ഉണ്ട്, ഒമർ ലുലുവിന്റെ പുതിയ പോസ്റ്റിന് ആരാധകരുടെ കമന്റ് കണ്ടോ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകൻ ആണ് ഒമർ ലുലു. യുവാക്കളെ കേന്ദ്രീകരിച്ച് സിനിമ നിർമ്മിക്കുന്നത് കൊണ്ട് തന്നെ നിരവധി യുവ ആരാദകർ ആണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഒമർ തന്റെ ആശയങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഒമർ ലുലു പങ്കുവെച്ച ഒരു പോസ്റ്റും അതിനു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായ കമെന്റുകളും ആണ് ശ്രദ്ധ നേടുന്നത്. ബാബു ആന്റണിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഒമർ ലുലു പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഒമർ ലുലു പറഞ്ഞിരിക്കുന്നത് സിനിമയുടെ പ്രീബിസിനസ്സ് നോക്കാതെ നടൻ ബാബു ആന്റണിയെ വെച്ച് ഒരു 15 കോടി രൂപ മുടക്കി സിനിമ നിർമ്മിക്കാൻ ഒരുങ്ങി ഒരു നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ ആയിരിക്കും ആ സിനിമ എന്നുമാണ് ഒമർ ലുലു ബാബു ആന്റണിയുടെ ചിത്രങ്ങൾ ഉൾപ്പടെ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നിരവധി പേരാണ് ഒമർ ലുലുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് എത്തിയത്. ഒമർ ലുലു വിചാരിച്ചാൽ നടനെയും കിട്ടും നിർമ്മാതാവിനെയും കിട്ടും പടം വിജയിക്കും ട്രൈ ചെയ്തൂടെ എന്നാണ് ഒരു ആരാധകർ ചോദിച്ചിരിക്കുന്നത്.

ബാബു ആന്റണി ഈ റോളിൽ ശരിയാവില്ല. മെയ് വഴക്കത്തെക്കാൾ മുഖത്ത് വൈകാരിക ഭാവങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയുന്ന തനി നാടൻ മനുഷ്യനാവണം ..ആ സ്ളാങ്ങും ബാബു ആന്റണിക്ക് വഴങ്ങില്ല…കഥാ പാത്രത്തോട് അല്പമെങ്കിലും നീതി പുലർത്തേണ്ടേ…? ഇത് അലി അക്ബറിനെ പോലെ ഒരു ആവേശം മാത്രം ….അതിനർത്ഥം ബാബു ആന്റണി മോശം എന്നല്ല. അദ്ദേഹം ഇന്ത്യൻ ബ്രൂസിലിയാണ് സംശയമില്ല. പക്ഷെ ഈ കഥാപാത്രമായി ഇഴകിച്ചേരാൻ അദ്ദേഹത്തിന് ആവില്ല 100 വട്ടം, താങ്കൾ തന്നെ ഈ വിഷയത്തിൽ മുന്നോട്ട് ഇറങ്ങൂ…. ക്രൗഡ് ഫണ്ടിംഗ് നടത്തിയാൽ വിജയിപ്പിക്കും. പക്ഷേ ഒരൊറ്റ നിബന്ധന അത് ചരിത്രത്തോട് നീതി പുലർത്തുന്നത് കൂടെ ആവണം. എന്താ നോക്കിയാലോ? 14 കോടിക്ക് പകരം28 കോടി കിട്ടും ഉറപ്പ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഒമർ ലുലുവിന്റെ പോസ്റ്റിനു ലഭിക്കുന്നത്. കൂടുതൽ പേരും ഒമർ ലുലുവിന്റെ ആശയം ശരിവെച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്.

Leave a Comment