ഇന്നലെ ഇറങ്ങിയ ട്രെയ്‌ലറും സിനിമയും തമ്മിൽ യാതൊരു ബന്ധവും ഇല്ല, വിമർശനങ്ങൾക്ക് മറുപടിയുമായി ഒമർ

കഴിഞ്ഞ ദിവസമാണ് ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ചിത്രം പവർ സ്റ്റാറിന്റെ ട്രൈലെർ പുറത്ത് വന്നത്, എന്നാൽ ട്രെയ്‌ലർ പുറത്ത് വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ഒമർ ലുലുവിന് നേരെ ഉയർന്നു വന്നത്, ഇപ്പോൾ അതിനുള്ള മറുപടിയുമായി താരം തന്നെ എത്തിയിരിക്കുകയാണ്, ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട ഇപ്പോ ഇറങ്ങിയ Trailerും സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം എന്നാണ് ഒമർ തനിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ഒമർ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്, ഒമറിന്റെ പോസ്റ്റിനു താഴെ കമെന്റുമായി നിരവധി പേരെത്തുന്നുണ്ട്.

പെരുന്നാളായിട്ട് മാസ്സ് കാണിക്കാൻ ഒര് ടീസർ ഇറക്കി എയറിൽ കേറി,… ന്നിട്ട് ആ പോസ്റ്റും ഡിലീറ്റ് ആക്കി അത് സിനിമേലെ സീൻ അല്ലാന്ന് പറയാൻ വേണ്ടി വേറൊരു പോസ്റ്റ് ഇടേണ്ടി വരുന്ന ഒര് ഫിലിം മേക്കറുടെ അവസ്ഥ.. പൊന്ന് ഭായ് കാത്തിരുന്നു ട്രെയ്ലർ കണ്ടപ്പോൾ ഒരു save the date എടുക്കുന്ന ക്വാളിറ്റി പോലും കണ്ടില്ലാ .അതാ പ്രേക്ഷകർ കുറ്റപറയുന്നത് അതിന് അവരെ തെറി പറഞ്ഞിട്ട് കാര്യമില്ലാ….. ഡെന്നീസ് സാറിൻ്റെ അവസാന കഥയാണ് അതിൻ്റെ ഏതെങ്കിലുമൊരു സീനായിരിക്കും അത് എന്ന് പ്രതീക്ഷിക്കുന്നു but ഏറ്റവും മികച്ചത് എല്ലാം കൊണ്ടും അത് കൊടുക്കണമായിരുന്നു നിങ്ങൾ ആവശ്യത്തിന് സമയവും പണവും സപ്പോർട്ടും ഉണ്ടായിരുന്നല്ലോ….. ഇനി കരഞ്ഞിട്ട് എന്ത് കാര്യം വാവിട്ട വാക്കും കൈവിട്ട ട്രൈയ്ലറും
എങ്കിലും കാത്തിരിക്കുന്നു, സത്യം പറയാലോ നിങ്ങളുടെ അമിത തള്ളൽ കണ്ടപ്പോൾ തന്നെ ഓർത്തു ബാബു ആന്റണി യുടെ ഏറ്റവും ഫ്ലോപ്പ് പടങ്ങളിൽ ഒന്നാമൻ ആവനാണ് പവർ സ്റ്റാറിന്റെ വിധി എന്ന്..ബാബു ആന്റണി തിരിച്ചു വരണമെങ്കിൽ അദ്ദേഹത്തെ വേണ്ട വിധം ഉപയോഗിച്ച് നല്ല കഥയുടെ പിൻബലത്തിൽ നല്ലൊരു സംവിധായകൻ സിനിമ ചെയ്തെങ്കിൽ മാത്രം സാധിക്കുന്ന കാര്യം ആണ്. തുടങ്ങി നിരവധി കമെന്റുകളാണ് ഒമറിന്റെ പോസ്റ്റിനു താഴെ ഉയര്ന്നു വരുന്നത്.

123 മ്യൂസിക്ക് എന്ന യൂട്യുബ് ചാനലിലാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ബാബു ആന്റണിയുടെ മുന്‍കാല സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധം മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് ബാബു ആന്റണി എത്തുന്നത്. ബാബു ആന്റണിക്കൊപ്പം അബു സലിമും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.