ഇനിയും ഇങ്ങനെയുള്ള ചളികള്‍ എടുത്തു ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്


ഒമർ ലുലു സംവിധാനം ചെയ്തു അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് നല്ല സമയം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് അആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹസ്‌ക്കർ ഹോട്ടക്കൽ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അധികം സമയം കളയാത്ത “നല്ല സമയം” കണ്ടു. പ്രതീക്ഷിച്ച പോലെ തന്നെ. ഒമര്‍ ഇക്ക മൂപ്പരുടെ കംപ്ലീറ്റ് കാര്യങ്ങളും ഉള്‍പ്പെടുത്തി.

അസ്സല്‍ ചളി രൂപത്തിൽ തമാശ കുത്തി നിറച്ച വേറൊരു മാന്ത്രിക സിനിമ. വല്ലാത്തൊരു വൈബ് തന്നെയാണ് മനുഷ്യാ നിങ്ങളുടെ കാര്യം. മലയാള സിനിമ യില്‍ എത്തി പെടുക എന്ന് പറയുന്നത്, എത്ര കഷ്ട പെട്ടിട്ടുo പലര്‍ക്കും ലഭിക്കാത്ത ഒരു മഹാ ഭാഗ്യം ആണ് നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളത്, അത് കുറച്ചു കൂടി നന്നായി യൂട്ടിലൈസ് ചെയ്തു കൂടെ? ഇന്നലെ, ഇവിടെ തന്നെ ഒരാൾ ചോദിച്ചു കണ്ടു ‘ഹാപ്പി വെഡിങ്’ മൂപ്പര്‍ തന്നെയാണോ സംവിധാനം ചെയതത് എന്ന്.

ആ ചോദ്യം ഈ ചിത്രം കാണുമ്പോൾ എല്ലാവർക്കും. ചോദിക്കാൻ തോന്നും. എന്തായാലും ഇത് നിങ്ങളുടെ സ്റ്റൈൽ മൂവീ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ തന്നെ ആത്മകഥ’ കള്‍ ആയിരിക്കാം. പക്ഷേ ഇനിയും ഇങ്ങനെയുള്ള ചളി’ കള്‍ എടുത്തു ഞങ്ങളുടെ ക്ഷമ’ പരീക്ഷിക്കരുത്. ആ ഇര്‍ഷാദ്‌’ ഇക്ക ക്ക് ഒരു ഇമേജ് ഉണ്ടായിരുന്നു. അതും കൂടി ഇല്ലാതായി എന്ന് വേണം പറയാന്‍.

അതിൽ വന്നു എന്തൊക്കെയോ കാണിച്ചിട്ടു പോയ ഇതിലും നന്നായി അഭിനയിക്കുന്ന എത്രയോ പേര്‍ ഇന്ന് കേരളത്തിൽ ഇല്ലേ? അവരെയൊക്കെ ഒന്ന് പരിഗണിച്ച് കൂടെ ഇക്കാ? എന്തായാലും ഇനി, ആ ബാബു ആന്റണി ചേട്ടന്റെ കാര്യം ആലോചികുമ്പോള്‍ ആണ് വിഷമം. ഒമർ ഇക്കാ നിങ്ങളും ഒരു 90 കിഡ്സ് ആയത് കൊണ്ട് കൂടുതൽ പ്രതീക്ഷ ഉണ്ട്, നശിപ്പിക്കരുത്. സാമി ചേട്ടന്റെ (ഉമര്‍ ഇക്ക) ‘വൈബ് എന്ന പേരിലുള്ള കുത്സിത പ്രവർത്തനങ്ങൾ ഇനിയും തുടരും അല്ല പിന്നെ എന്നുമാണ് പോസ്റ്റ്.