ദിലീപിനെ കുറിച്ച് ഒടുവിൽ ഉണ്ണികൃഷ്ണന്റ ഭാര്യ പറഞ്ഞത്

വർഷങ്ങൾ കൊണ്ട് നിരവധി സിനിമകളിൽ സജീവമായി നിന്ന താരമാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. പല കഥാപാത്രങ്ങളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ 2006 മെയ് 27 ന് വൃക്കരോഗത്തെ തുടർന്ന് അദ്ദേഹം ഈ ലോകത്തിൽ നിന്നും വിട പറയുകയായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് താരങ്ങളുടെ എല്ലാം വീട്ടുവിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപ്പര്യം ആണ്. എന്നാൽ താരങ്ങളുടെ മരണശേഷം അവരുടെ കുടുംബം എങ്ങനെ ആണ് കഴിയുന്നത് എന്ന് അധികം ആരും ശ്രദ്ധിക്കില്ല. അത്തരത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു കുടുംബം ആണ് ഒടുവിൽ ഉണ്ണികൃഷ്ണന്റേത്. എന്നാൽ താരത്തിന്റെ മരണശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് തങ്ങൾ കടന്നു പോയത് എന്നും സിനിമയിൽ നിന്നും അധികം ആരും ഞങ്ങളെ സഹായിക്കാൻ എത്തിയില്ല എന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്. ഇതാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വീണ്ടും ചർച്ച ആകുന്നത്.

ഒടുവിൽ ഉണ്ണികൃഷ്ണന്റെ വിയോഗത്തിന് ശേഷം തങ്ങളുടെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ കൂടിയാണ് കടന്ന് പോയത് എന്നും അപ്പോൾ സിനിമയിൽ നിന്നും തങ്ങൾക്ക് സഹായത്തിന് എത്തിയത് സത്യൻ അന്തിക്കാടും ദിലീപും മാത്രമായിരുന്നു എന്നാണ് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ പറഞ്ഞത്. അദ്ദേഹം പോയതിൽ പിന്നെ വീട്ടിൽ ഞാനും അമ്മയും തനിച്ച് ആയിരുന്നു. വയസ്സായത് കൊണ്ട് അമ്മയ്ക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും അമ്മയ്ക്ക് അടുത്ത് ആരെങ്കിലും വേണം. അത് കൊണ്ട് മറ്റു ജോലികൾക്ക് പോകാനും എനിക്ക് കഴിഞ്ഞില്ല. അച്ഛൻ മിൽട്രിയിൽ ആയിരുന്നത് കൊണ്ട് അമ്മയ്ക്ക് പെൻഷൻ ലഭിക്കുമായിരുന്നു. ആ പെൻഷൻ തുകകൊണ്ടാണ് ഞങ്ങൾ രണ്ടു പേരും ജീവിച്ചത് എന്നും ദിലീപും സത്യൻ അന്തിക്കാടും ഒഴിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം സിനിമയിൽ നിന്നും ആരും അങ്ങോട്ടേക്ക് വന്നിട്ടില്ല എന്നും അവർ പറയുന്നു.

അച്ഛന്റെ പെൻഷൻ തുക ലഭിച്ചത് കൊണ്ടാണ് വലിയ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ  ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞത്.  അദ്ദേഹത്തിന്റെ മരണ ശേഷവും അതിന്റെ ചിലവും നടത്തിയതിന്റെ വകയിൽ ദിലീപിന് ഞങ്ങൾ ഇപ്പോഴും പണം നൽകാൻ ഉണ്ട്. എന്നാൽ ആ പണം ഒരിക്കൽ പോലും ദിലീപ് ഇത് വരെ തിരിച്ച് ചോദിച്ചിട്ടില്ല എന്നും പറഞ്ഞു.

Leave a Comment