സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിൽ എത്തിയ നൈല ഉഷ പ്ലേറ്റുകൾ നശിപ്പിച്ചത് എന്തിന്

മലയാളികളുടെ ഏറെ പ്രിയങ്കരിയായ താരമാണ് നൈല ഉഷ. ഒരുപാട് മലയാള ചിത്രങ്ങളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല എങ്കിലും താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. മികച്ച പുതുമുഖ താരത്തിനുള്ള ഏഷ്യാവിഷൻ അവാർഡ് താരത്തിന് ആ ചിത്രത്തിൽ നിന്ന് ലഭിച്ചിരുന്നു. അതിനു ശേഷം ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2019 ൽ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നത് നൈല ഉഷ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് നിരവധി പ്രതികരണങ്ങൾ ആണ് താരത്തിന് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നൈല അവതരിപ്പിച്ച മറിയം എന്ന കഥാപാത്രത്തിന് വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ ആണ് ലഭിച്ചത്. അതിനു ശേഷം മമ്മൂട്ടി ചിത്രം വണ്ണിലും നൈല ഭാഗമായി. രണ്ടു ചിത്രങ്ങൾ ആണ് ഇനി നൈലയുടേതായി പുറത്തിറങ്ങാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നൈല വിദേശത്താണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് ഒരു റെസ്റ്റോറന്റിൽ സുഹൃത്തുക്കൾക്കൊപ്പം അവിടെ ഉള്ള പ്ളേറ്റുകൾ എറിഞ്ഞു ഉടയ്ക്കുന്നതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് താരത്തിനെതിരെ  വിമർശനവുമായി എത്തിയത്. ഒട്ടും തന്നെ ശരിയായ പ്രവർത്തിയല്ല നൈലയും സുഹൃത്തുക്കളും ചെയ്തത് എന്നും ഇത്തരം പ്രവർത്തി ചെയ്തതും പോരാഞ്ഞിട്ട് അത് സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കാൻ നാണമില്ലേ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ വന്നത്. വിമർശനങ്ങൾ അധികമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നൈലയും.

നൈലയുടെ വാക്കുകൾ ഇങ്ങനെ, ഞാനും സുഹൃത്തുക്കളും ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ ആണ് കയറിയത് എന്നും അവിടുത്തെ രീതിയാണ് അതെന്നും അവരുടെ ആചാരപ്രകാരം ആണ് അത്തരത്തിൽ പ്ലേറ്റുകൾ എറിഞ്ഞുടക്കുന്നത് എന്നുമാണ് താരം പറയുന്നത്. അത് ആഹാരം കഴിക്കാൻ വേണ്ടി ഉണ്ടാക്കിയ പ്ലേറ്റുകൾ അല്ല എന്നും ഇത്തരത്തിൽ എറിഞ്ഞു ഉടയ്ക്കാൻ വേണ്ടി ഉണ്ടാക്കിയ പ്ലേറ്റുകൾ ആണെന്നും എറിഞ്ഞു ഉടച്ച പ്ലേറ്റുകളുടെ ഭാഗങ്ങൾ ശേഖരിച്ച് വീണ്ടും പ്ളേറ്റുകൾ ഉണ്ടാക്കി അടുത്ത അതിഥികൾക്ക് കൊടുക്കുകയാണ് അവരുടെ ആചാരം എന്നുമാണ് നൈല പറഞ്ഞത്.