എന്ന് മുതൽ ആണ് നമ്മൾ നൈല ഉഷയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് ഓർമ്മ ഉണ്ടോ


പ്രേക്ഷകർക്ക് ഏറെ പ്രിയകാരിയായ താരങ്ങളിൽ ഒരാൾ ആണ് നൈല ഉഷ. വളരെ പെട്ടന്ന് ആണ് താരം മലയാള സിനിമയിൽ നായിക പദവിയിലേക്ക് എത്തപ്പെട്ടത്. നിരവധി സിനിമകളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെയും പ്രാധാന്യമുള്ള വേഷത്തിൽ ആണ് താരം എത്തിയത്. അത് കൊണ്ട് തന്നെ വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു.

നൈലയുടെ കരിയറിലെ തന്നെ മികച്ച വേഷം ആയിരുന്നു പൊറിഞ്ചു മറിയം ജോസിലെ മറിയം എന്ന കഥാപാത്രം. ഒരു പക്ഷെ നൈല ഉഷ അല്ലാതെ ആ വേഷം മറ്റ് ഏതു നടി ചെയ്താലും ഇത്ര മികച്ചത് ആകില്ല എന്ന് തന്നെ പറയാം. അത്രയേറെ പൂർണ്ണതയോടെ ആണ് നൈല ആ കഥാപാത്രം അവതരിപ്പിച്ചത്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പുണ്യാളൻ അഗർബത്തീസിൽ വച്ചാണ് ശ്രദ്ധിച്ചത്. പൊറിഞ്ചു മറിയം ജോസ് കണ്ട് കൊള്ളാ ലോ എന്ന് തോന്നി. ലൂസിഫറിൽ കണ്ടപ്പോ ക്രഷായി ആർ ജെ പ്രോഗ്രാംസ് കണ്ട് ഫോളോ ചെയ്ത് തുടങ്ങി. ഒത്ത ഉയരവും ഒരു പ്രത്യേകതരം മുഖ ഭംഗിയും സംസാരശൈലിയും ഒക്കെ ഇവരെ മറ്റു മലയാളി നടിമാരിൽ നിന്നും വേറിട്ടു നിൽക്കുന്നു.

പുതിയ തരം ട്രെൻഡ് വസ്ത്രധാരണം ഒക്കെ നൈലക്ക് നല്ല മാച്ച് ആയി തന്നെ തോന്നാറുണ്ട് ഇവരിടുന്ന റീൽസ് ഒക്കെ ഒന്നിനൊന്നു മെച്ചം. എന്താ നൈലാ ഉഷയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ ചോദിക്കുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

ആള് നല്ല ജോളി ടൈപ്പ് ആണ് ഒരു മകൻ ഉണ്ട് ആർണവ് റോണാ. ഭർത്താവ് ആയിരുന്ന റോണാ രാജൻ ആയി ഡിവോഴ്സ് ആയി താമസിക്കുന്നു. തൃശൂർ കാരൻ ആയ ശരത് കൃഷ്ണൻ ഗീതാമ്മ ആയി റിലേഷൻഷിപ് ഇൽ ആണ്. വിവാഹം ഉണ്ടാകും. ഈ കാര്യത്തിൽ സ്വന്തം കുടുംബക്കാരും ആയി ചെറിയ സ്വരച്ചേർച്ച കുറവ് ഉണ്ട്, കുഞ്ഞന്തന്റെ കട യിലൂടെ മലയാളത്തിലെത്തിയതാരം. വോയ്സും സംസാരവും എല്ലം ഒരു പ്രതേകത ഫീൽ ചെയ്യുന്നു. ഞമ്മക്കിഷ്ടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.