വിദേശത്ത് പോയുള്ള ഷൂട്ടിങ്, ആ ദിലീപ് ചിത്രം നിർമ്മിച്ചതോടെ നൗഷാദിന്റെ താളം തെറ്റുകയായിരുന്നു

നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപിന്റെയും ലാൽ ജോസിന്റേതും. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും വലിയ രീതിയിൽ തന്നെ ബോക്സ് ഓഫീസിൽ വിജയവും നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രം വേണ്ടത്ര വിജയം കൈവരിക്കാതെ പോയതും അത് നൗഷാദിനെ പ്രതികൂലമായി ബാധിച്ചതിനെ കുറിച്ചും തുറന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശ് പറഞ്ഞത് ഇങ്ങനെ, ഒരുപാട് പ്രതീക്ഷയോടെ നൗഷാദ് നിർമ്മിച്ച ചിത്രം ആയിരുന്നു ദിലീപിനെ നായകൻ ആക്കികൊണ്ട് ഒരുക്കിയ സ്പാനിഷ് മസാല. മികച്ച ആശയവുമായി ഒരുക്കിയ ചിത്രം ആയിരുന്നു അത്. ചിത്രം നിർമ്മിച്ച ചിലവിൽ നൗഷാദിന് 14 കോടി രൂപ ആണ് ചെലവായത്.

വിദേശത്ത് ഒക്കെ പോയി ആണ് ചിത്രത്തിന്റെ മുക്കാൽ ഭാഗവും ചിത്രീകരിച്ചത്. ചിത്രത്തിന്റെ റേറ്റിങ്ങിന് വേണ്ടി വിദേശ നടന്മാരെയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ ദിലീപിന്റെയും ലാൽ ജോസിന്റെയും സകല പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്ന് വേണം പറയാൻ. ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വൻ പരാജയം ആയിരുന്നു. പതിനാല് കോടി രൂപ മുതൽ മുടക്കിൽ നൗഷാദ് നിർമ്മിച്ച ചിത്രം പരാജയം ആയതോടെ നൗഷാദ് എന്ന മനുഷ്യന്റെ തകർച്ചയുടെ ആരംഭം ആയിരുന്നു അത്. അദ്ദേഹം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആയിരുന്നു അതിനു ശേഷം പോയത്. എന്ത് പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായാലും അവയെ എല്ലാം ചിരിയോട് നേരിടുന്ന മനുഷ്യൻ ആയിരുന്നു നൗഷാദ്.

ഒരിക്കൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല അല്ലെ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതൊന്നും എനിക്ക് അറിയില്ല, പക്ഷെ എന്റെ പതിനാല് കോടി രൂപ പോയി എന്നാണ് നൗഷാദ് പറഞ്ഞത്. സിനിമ മേഖലയിൽ ഒരുപാട് പേരെ സഹായിച്ചിട്ടുള്ള വ്യക്തിയാണ് നൗഷാദ്. സ്പാനിഷ് മസാല പരാജയപെട്ടു എങ്കിലും നൗഷാദ് നിർമ്മിച്ച ഒട്ടു മിക്ക ചിത്രങ്ങളും വലിയ വിജയം തന്നെ ആയിരുന്നു. അതിൽ ഒന്നാണ് കാഴ്ച. വലിയ വിജയം ആയിരുന്നു കാഴ്ച്ച തിയേറ്ററിൽ നേടിയത്. ബോക്സ് ഓഫീസിൽ കളക്ഷനും ചിത്രം വാരി കൂട്ടിയിരുന്നു.

Leave a Comment