സേറയ്ക്ക് ശ്രീദേവി കത്ത് എഴുതുന്ന ഒരു രംഗം സിനിമയിൽ ഉണ്ട്

Notebook post

പുതുമുഖങ്ങളെ വെച്ച് റോഷൻ ആൻഡ്‌റൂസ് ഒരുക്കിയ ചിത്രമാണ് നോട്ട് ബുക്ക്. റോമാ, പാർവതി തിരുവോത്ത്, മറിയ റോയ്, സുരേഷ് ഗോപി, സ്കന്ദാ അശോക്, ഐശ്വര്യ, പ്രേം പ്രകാശ് തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

വിഷ്ണു പ്രശോഭ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നോട്ട്ബുക്ക് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ റോമ ചെയ്യുന്ന സേറ എലിസബത്ത് എന്ന കഥാപാത്രത്തിന് മരിച്ച് പോയ പ്രിയ കൂട്ടുകാരി ശ്രീദേവി എഴുതി എന്ന മട്ടിൽ ഒരു കത്തു വരുന്നുണ്ട്. കത്തിലെ ഉള്ളടക്കം ഏകദേശം ഇങ്ങനെയാണ്. ഞാനാടാ ശ്രീദേവി നിന്റെ ശ്രീ എന്നാലും നിനക്ക് എങ്ങനെ കഴിഞ്ഞെടാ ആറ് ഏഴ് വർഷം ഇങ്ങനെ ഞങ്ങളെ പിരിഞ്ഞ് നിൽക്കാൻ? നീ ഹാപ്പിയായിരുന്നോ?

പൂജ ഹാപ്പിയായിരുന്നോ? ആയിരുന്നേൽ കൊഡൈക്കനാലിലെ മഡോണ മെന്റർ കെയർ സെന്ററിലെ പേഷ്യന്റ്സിന്റെ കൂട്ടത്തിൽ അവൾ എങ്ങനെ വരുമായിരുന്നു? തിരിച്ച് പിടിക്കണ്ടെടാ അവളെ നമുക്ക്. ഈ വരുന്ന 31 ന് അവൾ ഡിസ്ചാർജ് ആവുകയാണ്. നീ ഉണ്ടാവണം അവിടെ നീയല്ലാതെ വേറെ ആരാടാ അവൾക്ക് ഇപ്പോൾ. കാണുമ്പോൾ അവളോട് പറയണം. ഒരിക്കലും അവളെ വിട്ട് ഇനി എങ്ങും പോവില്ല എന്ന്.

അവൾ ആയിരുന്നു അന്നും ഇന്നും ഇനി അവസാനം വരെയും നമ്മുടെ ബെസ്റ്റ് ഫ്രണ്ടെന്ന്. സത്യത്തിൽ ഈ കത്ത് സേറയ്ക്ക് എഴുതിയത് ആരാവാം എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. അത് എഴുതിയത് ഒന്നുകിൽ സുരേഷ് ഗോപി.അല്ലേൽ പൂജയ്ക്ക് മര ണത്തിലേക്ക് ഉള്ള വഴി വെട്ടിയ ലേവൻ, ബ്രിഗെഡിയർ അലക്സാണ്ടർ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.