നോക്കിയും കണ്ടും നിൽക്കുക, നിങ്ങൾ ഇത്ര വിലയേറിയ സമ്മാനങ്ങൾ ഒക്കെ വിവാഹം കഴിഞ്ഞയുടനെ കൊടുക്കുന്നു

കഴിഞ്ഞ ദിവസം ആണ് നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ നടന്നത്. വിവാഹം മുൻപ് കഴിഞ്ഞെങ്കിലും റിസപ്ഷൻ കഴിഞ്ഞ ദിവസം ആണ് നടന്നത്. വിവാഹ റിസപ്ഷന് പിന്നാലെ ബാല തന്റെ വധുവിന് സമ്മാനമായി ഓടി കാർ നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകർക്കടിയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവാഹം കഴിഞ്ഞുള്ള എലിസബത്തിന്റെ ആദ്യ പിറന്നാൾ ആണ് ഇന്ന്. ഇതേ തുടർന്ന് ബാലയുടെ ‘അമ്മയെ കൊണ്ട് ബാല എലിസബത്തിനുള്ള പിറന്നാൾ സമ്മാനം കൊടുപ്പിക്കുന്നതിന്റെ വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. റിസപ്ഷൻ കഴിഞ്ഞു എന്നും ഇപ്പോൾ തങ്ങൾ ചെന്നൈയിൽ ആണ് ഉള്ളത് എന്നും ഇന്ന് എലിസബത്തിന്റെ പിറന്നാൾ ആണ് അത് കൊണ്ട് തന്നെ ഞാൻ എന്താണ് കൊടുക്കുന്നത് എന്ന് അറിയണ്ടേ എന്നുമാണ് ബാല ആദ്യ ചോദിക്കുന്നത്. ശേഷം ബാല ഓടി പോയി എലിസബത്തിന്റെ കെട്ടിപിടിച്ചിട്ട് പറയുന്നു ഞാൻ തന്നെയാണ് അവൾക്കുള്ള സമ്മാനം എന്ന്. അതിനു ശേഷം ബാല തന്റെ അമ്മയുടെ അടുത്ത് ചെന്ന് മരുമകൾക്ക് എന്ത് സമ്മാനം ആണ് ‘അമ്മ കൊടുക്കുന്നത് എന്ന് ചോദിക്കുന്നു.

എലിസബത്തിനായി കരുതി വെച്ചിരുന്ന നെക്‌ലേസും കമ്മലും ആണ് ബാലയുടെ ‘അമ്മ എലിസബത്തിന് കൊടുക്കുന്നത്. ഇതും ബാല വിഡിയോയിൽ പകർത്തിയിട്ടുണ്ട്. നിരവധി പേരാണ് എലിസബത്തിന് ആശംസകൾ അറിയിച്ച് വന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വന്ന ചില കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബാലാ….നിങ്ങൾ നല്ലൊരു മനുഷ്യനാണ്…അതിലേറെ വെറും പാവമാണ്…മറ്റുള്ളവർക്ക് നിങ്ങളെ പറ്റിക്കാൻ എളുപ്പമാണ്…നിങ്ങളോട് കുറച്ച് സ്നേഹം അഭിനയിച്ചാൽ നിങ്ങൾ വിശ്വസിക്കും…നോക്കിയും കണ്ടും നിൽക്കുക…..നിങ്ങൾ ഇത്ര വിലയേറിയ സമ്മാനങ്ങൾ ഒക്കെ വിവാഹം കഴിഞ്ഞയുടനെ കൊടുക്കുന്നു.(മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പോലെ തോന്നുന്നു).ഈ സമ്മാനങ്ങൾക്കൊക്കെ ഉപരി മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട് ജീവിതത്തിൽ അമൂല്യമായിട്ട് എന്നും തിരിച്ചറിയുക……നിങ്ങൾ ഒരുമിച്ച്‌ നന്നായി ജീവിക്കുക…പരസ്പരം നന്നായി മനസ്സിലാക്കുക..രണ്ടുപേരുടെയും അഭിപ്രായങ്ങൾക്ക് അന്യോന്യം വില കൊടുക്കുക…….ആദ്യത്തെ വിവാഹവാര്ഷികത്തിനു പരസ്പര സ്നേഹം മനസ്സിലാക്കി താങ്കളുടെ ഹൃദയത്തിൽൽ നിന്നും സന്തോഷപൂർവ്വം ഇതുപോലുള്ള ഗിഫ്റ്റുകൾ കൊടുക്കുക…നന്മകൾ നേരുന്നു എന്നാണ് ഒരു കമെന്റ്.

കോമാളിവേഷം കെട്ടുന്നതിനു പാവം അമ്മയെപോലും കരുവാക്കുന്ന വളരെ ബുദ്ധിയുള്ളമനുഷ്യൻ.. പലപ്പോഴും പലയിടത്തും ആദ്യ ഭാര്യയെ പരസ്യമായി തരം താഴ്ത്തിയ അതെ മനുഷ്യൻ ഇപ്പോൾകാണിക്കുന്ന കോപ്രായങ്ങൾ കാണുന്നവരിലും തിരിച്ചറിവുകൾ ഉണ്ട്‌…. ആരെ കാണിക്കാനായിട്ട് ആരെ തോൽപിക്കാനായിട്ട് ഈ വേഷം കെട്ടലുകൾ… കാലത്തിന്റെ കണക്കിൽ തിരിച്ചടികൾ ശക്തമാകാതിരിക്കട്ടെ എന്നുമാത്രം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് താഴെ വരുന്നത്.