ജോസ് തോമസിന്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഞാൻ കോടീശ്വരൻ. ജഗദീഷ് നായകനായി എത്തിയ ചിത്രത്തിൽ താരത്തിനെ കൂടാതെ വിനോദിനി, ഇന്നസെന്റ്, സുധീഷ്, കവിയൂർ പൊന്നമ്മ, മഹേഷ്, രാജൻ പി ദേവ്, ആറന്മുള പൊന്നമ്മ, ബോബി കോട്ടക്കര, ജോസ് പെല്ലിശ്ശേരി തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത്. ചിത്രം ആ കാലത്ത് പ്രേക്ഷക ശ്രദ്ധ നേടി എങ്കിലും വലിയ രീതിയിൽ ഉള്ള വിജയം സ്വന്തമാക്കിയില്ല.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ അന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരു പെട്ടി നിറയെ ഗോൾഡ് ബിസ്കറ്റ് വീണു കിട്ടുന്ന ശരാശരി യുവാവിന്റെ കഥ. ഞാൻ കോടീശ്വരൻ. ജഗദീഷിന്റെ പ്രതാപകാലം അവസാനിക്കുന്ന സമയത്ത് ഇറങ്ങിയ ചിത്രം വലിയ വിജയം നേടിയില്ല. ബോറടിയില്ലാതെ കാണാൻ ഇപ്പഴും സാധിക്കാറുണ്ട് എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. അന്നത്തെ ഒരു മനോരാജ്യം പ്രസിദ്ധീകരണം കൺമണിയിൽ വന്ന നോവലാണ് സിനിമയാക്കിയത്, നോവലിന്റെ പേര് “സ്വർണ ബിസ്കറ്റ്”. അന്നാ സിനിമക്ക് ഗോൾഡ് എന്ന് പേരിട്ടിരുന്നേൽ ഇന്നെന്റെ 280 പോവത്തില്ലാരുന്നു, മനോരമ വീക്കിലിയിൽ വന്ന ജോയ് സി യുടെ സ്വർണബിസ്കറ്റ് എന്ന നോവൽ സിനിമ ആയതാണ്.
മുക്ക് പണ്ടം കഥയുമായി നീ സിനിമക്ക് ഒരു ബന്ധവും ഇല്ല എന്ന് കൂടെ പറയാമായിരുന്നു, സ്ക്രിപ്റ്റ് ഗോവർദ്ധൻ എന്നാണ് ടൈറ്റിൽ? ബാബു ജനാർദ്ദനൻ ആണോ ഗോവർദ്ദനൻ, തുടക്കം കൊള്ളാമായിരുന്നു, പക്ഷെ അവസാനത്തോട് അടുക്കുമ്പോൾ ഭയങ്കര ഓവർ സീരിയസ് ആയി, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.