ഗന്ധർവ്വന് ഒരേ ഒരു ചോയ്‌സെ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം


പദ്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. 1991 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഗന്ധർവ്വന്റെ കഥയാണ് പറയുന്നത്. നിതീഷ് ആണ് ഗന്ധർവ്വ വേഷത്തിൽ എത്തിയത്. നായികയായി അഭിനയിച്ചത് സുപർണ്ണ ആനന്ദും. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു എന്ന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റ് ആയിരുന്നു.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മുഹമ്മദ് സമീർ എന്ന ആരാധകൻ ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പി പത്മരാജനും കമൽ ഹാസനും. ഗന്ധർവ്വ വേഷത്തിനായി ആദ്യം പരിഗണിച്ചത് കമൽ ഹാസനെയാണെന്ന് കേട്ടിട്ടുണ്ട്. പപ്പേട്ടന്റെ മകൻ ആനന്ദ പദ്മനാഭൻ സാറിന്റെ കമന്റ് ഇങ്ങനെ ആയിരുന്നു.

“അത് ശരിയല്ല. കമൽഹാസനുമായി ചർച്ച ചെയ്തത് “പ്രതിമയും രാജകുമാരി യും” ആണ്. ജീവിച്ചിരുന്നെങ്കിൽ ചിലപ്പൊ അത് സംഭവിച്ചേനെ. ” ഗന്ധർവ്വൻ ” ഒറ്റ ചോയ്സേ ഉണ്ടായിരുന്നുള്ളു നിതീഷ് മാത്രം” എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഞങ്ങൾ സുഹൃദ് സദസ്സുകളിൽ പറയാറുണ്ട്, പ്രതിമയും രാജകുമാരിയും ചെയ്യാൻ ആമീർ ഖാനെ സമീപിച്ചാൽ അദ്ദേഹം ചെയ്യുമായിരിക്കുമെന്ന്.

ഞങ്ങളുടെ മനസ്സുകളിൽ എപ്പോഴും സ്നേഹവായ്പ്പോടെ മാത്രം ഉച്ചരിക്കുന്ന “പ്രിയപ്പെട്ട പപ്പേട്ടൻ” ഉണ്ടായിരുന്നെങ്കിൽ അത് നടത്തിയെടുത്തേനേ, കമലഹാസൻ പത്മരാജനോട് ഗന്ധർവനായി താൻ വേഷമിടാമെന്ന് പറഞ്ഞെന്നും, എന്നാൽ ഒരു പുതുമുഖ നായകൻ ആയിരിക്കും ഗന്ധർവനായി കൂടുതൽ ശോഭിക്കുക എന്നും പത്മരാജൻ കമലഹാസനോട് പറഞ്ഞതായും കേട്ടിട്ടുണ്ട്.

ആ കഥാപാത്രത്തിന്റെ യു എസ് പി എന്നുള്ളത് മലയാളികൾ സിനിമയിൽ കണ്ട് പരിചയമുള്ള ഒരു മുഖം ആയിരിക്കരുത് എന്നാൽ അത്യധികം സുന്ദരനും പൈന്റിങ്‌സിൽ ഇൽ കാണുന്ന സെലെസ്റ്യാൽ ബീയിങ്‌സിനെ പോലെ തോന്നിക്കുകയും വേണം ഇത് പദ്മരാജനെ പോലെ ഒരു ജീനിയസിന് മനസിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.